പു​തി​യ അ​പ്ഡേ​ഷ​നു​മാ​യി വാ​ട്സ് ആപ്
പു​തി​യ അ​പ്ഡേ​ഷ​നു​മാ​യി വാ​ട്സ് ആപ്
Tuesday, July 25, 2017 11:56 AM IST
ബംഗളുരു: ജ​​ന​​പ്രീ​​തിയി​​ൽ ഏറെ മുന്നിലായ വാ​​ട്സ് ആ​​പ് പു​​തി​​യ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​തി​​ലും മു​​ൻ​​പ​​ന്തി​​യി​​ലാ​​ണ്. യൂ​​ട്യൂ​​ബ് ഓ​​പ്പ​​ണ്‍ ചെ​​യ്യാ​​തെ വീ​​ഡി​​യോ കാ​​ണു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യ​​മൊരുക്കാനാണ് ഇ​​പ്പോ​​ൾ വാ​​ട്സ് ആ​​പ് പദ്ധതിയിടുന്നത്. വാ​​ബ് ബീ​​റ്റ ഇ​​ൻ​​ഫോ എ​​ന്ന ടെ​​ക്നോ​​ള​​ജി വെ​​ബ്സൈ​​റ്റാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച വാ​​ർ​​ത്ത​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെയ്തത്.

വാ​​ട്സ് ആ​​പിലെ ചാ​​റ്റ് ചെ​​യ്തു​​കൊണ്ടിരി​​ക്കു​​ന്ന വി​​ൻ​​ഡോ​​യി​​ൽത്ത​​ന്നെ വി​​ൻ​​ഡോ ക്ലോ​​സ് ചെ​​യ്യാ​​തെ വീ​​ഡി​​യോ കാ​​ണു​​ന്ന​​തി​​നു​​ള്ള സൗകര്യം പുതിയ സംവിധാനത്തി ലുണ്ടായിരിക്കും. പ്രാ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ൽ ഐ​​ഫോ​​ണു​​ക​​ളി​​ൽ മാ​​ത്ര​​മാ​​യി​​രി​​ക്കും സേ​​വ​​ന​​മെ​​ങ്കി​​ലും പി​​ന്നീ​​ട് ആ​​ൻ​​ഡ്രോ​​യി​​ഡ് ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള മ​​റ്റ് പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ലും സേ​​വ​​നം ല​​ഭ്യ​​മാ​​വും. നി​​ല​​വി​​ൽ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 1.2 ബി​​ല്യ​​ണ്‍ ആ​​ളു​​ക​​ളാ​​ണ് വാ​​ട്സ്ആ​​പ്പ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.