ജാൽ നാച്വറൽ മിനറൽ വാട്ടർ വിപണിയിൽ അവതരിപ്പിച്ചു
ജാൽ നാച്വറൽ മിനറൽ വാട്ടർ വിപണിയിൽ അവതരിപ്പിച്ചു
Monday, July 24, 2017 11:35 AM IST
മും​ബൈ: ടോ​ർ​ക്ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്കൽസിന്‍റെ പു​തി​യ ഉ​ത്പ​ന്ന​മാ​യ ജാ​ൽ നാ​ച്വ​റ​ൽ മി​ന​റ​ൽ വാ​ട്ട​ർ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മും​ബൈ ജൂ​ഹു മാ​രി​യ​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ സ​ണ്ണി ലി​യോ​ൺ ഉ​ത്പ​ന്ന​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജ​ലം ന​മ്മു​ടെ ജീ​വ​ന് അ​ത്യ​ന്താ​പേ​ഷി​ത​മാ​യ ഒ​ന്നാ​ണെന്നും അ​തു​കൊ​ണ്ടു​ത​ന്നെ ജാ​ൽ നാ​ച്വ​റ​ൽ മി​ന​റ​ൽ വാ​ട്ട​റി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ സ​ണ്ണി ലി​യോ​ൺ പ​റ​ഞ്ഞു. ജാ​ലി​ന്‍റെ പ​ര​സ്യ​ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ​ര​സ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​തെ​ന്നും സ​ണ്ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഠി​നാ​ധ്വാ​ന​വും ക്ഷ​മ​യു​മു​ണ്ടെ​ങ്കി​ൽ എ​ന്തും വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യി ടോ​ർ​ക്ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽസ് എം​ഡി പി.​എ​സ്. ച​ട്‌​വാ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.