ന്യൂ​ഡ​ൽ​ഹി: വ്യാ​പാ​രി​ക​ൾ ജൂ​ലൈ 30ന​കം ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി) ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം.
ന്യൂ​ഡ​ൽ​ഹി: വ്യാ​പാ​രി​ക​ൾ ജൂ​ലൈ 30ന​കം  ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി)  ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം.
Saturday, July 15, 2017 11:54 AM IST
ന്യൂ​ഡ​ൽ​ഹി: വ്യാ​പാ​രി​ക​ൾ ജൂ​ലൈ 30ന​കം ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി) ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. എ​ന്നാ​ൽ, 20 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ മാ​ത്രം വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യേ​ണ്ട​തി​ല്ല. ജി​എ​സ്ടി ഇ​ല്ലാ​ത്ത ഉ​ത്​പ​ന്ന​ങ്ങ​ൾ മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട.


ജൂ​ലൈ 30 ആ​ണ് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സ​മ​യ​പ​രി​ധി. അ​വ​സാ​ന ദി​വ​സ​ത്തേ​ക്കു നി​ൽ​ക്കാ​തെ നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​ഭ്യ​ർ​ഥി​ച്ചു.
പ​ഴ​യ വാ​റ്റ് / എ​ക്സൈ​സ് / സ​ർ​വീ​സ് ടാ​ക്സ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ ജി​എ​സ്ടി​എ​ൻ പോ​ർ​ട്ട​ലി​ലേ​ക്കു മാ​റി​യി​ട്ടു​ണ്ട്. അ​വ​ർ​ക്കു താ​ത്കാ​ലി​ക ഐ​ഡി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​റ്റു രേ​ഖ​ക​ൾകൂ​ടി ന​ല്കി സെ​പ്റ്റം​ബ​ർ 22നു ​മു​ന്പ് അ​വ​ർ ജി​എ​സ്ടി ഐ​എ​ൻ (ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ ന​ന്പ​ർ) കൈ​പ്പ​റ്റേ​ണ്ട​താ​ണ്.


ജി​എ​സ്ടി​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത നി​കു​തിദാ​യ​ക​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ 22ന​കം കാ​ൻ​സ​ൽ ചെ​യ്യാം.

ഒ​രു ധ​ന​കാ​ര്യ വ​ർ​ഷം എ​പ്പോ​ൾ വി​റ്റു​വ​ര​വ് 20 ല​ക്ഷം രൂ​പ ക​ഴി​യു​ന്നോ അ​തി​ന് ഒ​രു മാ​സ​ത്തി​ന​കം ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.