അന്താരാഷ്‌ട്ര റബർവില താഴ്ന്നു
Tuesday, June 27, 2017 11:31 AM IST
കോ​ട്ട​യം: അന്താരാഷ്‌ട്ര റബർവി​ല വീ​ണ്ടും താഴേക്ക്. ഇ​ന്ന​ലെ ബാ​ങ്കോ​ക്ക് വി​ല ആ​ർ​എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 111.69 രൂ​പ.

മേയ് 25ന് ​അ​ന്താ​രാഷ്‌ട്രവി​ല 147 രൂ​പ​യാ​യി​രു​ന്നു. അ​താ​യ​ത് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഒ​രു കി​ലോ റ​ബ​റി​ന് 36 രൂ​പ​യു​ടെ ഇ​ടി​വ്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ദേ​ശ​ത്ത് അ​ഞ്ചു രൂ​പ​യു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്.

പെ​ട്രോ​ളി​യം വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വാ​ണ് അ​ന്താ​രാ​ഷ്‌ട്ര വി​ല​ത്ത​ക​ർ​ച്ച​യ്ക്കു കാ​ര​ണം. ആ​ഭ്യ​ന്ത​രവി​ല 123 രൂ​പ​യി​ൽ തു​ട​രു​ക​യാ​ണ്. റ​ബ​ർ ഉ​ത്പാ​ദ​നം ഏ​റെ​ക്കു​റെ നി​ല​ച്ചി​ട്ടും ആ​ഭ്യ​ന്ത​രവി​ല​യി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​യില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.