അബുദാബിയില്‍ ഇടത്താവള പദ്ധതിയുമായി ഇത്തിഹാദ് എ​യ​ര്‍വേ​യ്‌​സ്
അബുദാബിയില്‍ ഇടത്താവള പദ്ധതിയുമായി ഇത്തിഹാദ് എ​യ​ര്‍വേ​യ്‌​സ്
Tuesday, June 20, 2017 11:35 AM IST
ദു​ബാ​യി: യാത്രക്കാർക്ക് ര​ണ്ടു രാ​ത്രി അ​ബു​ദാ​ബി​യി​ല്‍ താ​മ​സ​മൊ​രു​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​യ്‌​സ്.

ബി​സി​ന​സ് ക്ലാ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് കോം​പ്ലി​മെ​ന്‍റ​റി​യാ​യി രാ​ത്രിതാ​മ​സ​വും ഫ​സ്റ്റ് ക്ലാ​സ് യാ​ത്ര​ക്കാ​ര്‍ക്ക് ര​ണ്ടു രാ​ത്രി സൗ​ജ​ന്യ താ​മ​സ​വും ല​ഭി​ക്കും. ആ​ഢം​ബ​രറൂം ​സ്യൂ​ട്ടി​ല്‍ യാ​ത്രചെ​യ്യു​ന്ന​വ​ര്‍ക്ക് താ​മ​സ​വും ഓ​ണ്‍ ബോ​ര്‍ഡ് ഫ്‌​ളാ​ഗ്ഷി​പ്പ് എ​യ​ര്‍ബ​സ് A380 ​ക​ളും ര​ണ്ടു രാ​ത്രി​യി​ലേ​ക്ക് എ​മി​റേ​റ്റ​സ് ആ​ഢം​ബ​ര പാ​ല​സ് ഹോ​ട്ട​ലും ല​ഭി​ക്കും.

അ​ഹ​മ്മ​ദാ​ബാ​ദ്,ബംഗ​ളൂ​രു, ചെ​ന്നൈ, കൊ​ച്ചി, ഡ​ല്‍ഹി, ഹൈ​ദ​രാ​ബാ​ദ്, ജ​യ്പുര്‍, കോ​ല്‍ക്ക​ത്ത, മും​ബൈ, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി ന​ഗ​ര​ങ്ങ​ളി​ല്‍നി​ന്ന് അ​ബു​ദാ​ബി വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ക്ക് സ്റ്റോ​പ്പ് ഓ​വ​ര്‍ പ്രോ​ഗ്രാ​മു​ക​ളു​ം ആ​സ്വ​ദി​ക്കാം.


ഇ​ട​ത്താ​വ​ള പ​ദ്ധ​തി ആ​വേ​ശ​വും വി​സ്മ​യ​വും നി​റ​യ്ക്കു​ന്ന ച​ല​നാ​ത്മ​ക​മാ​യ കോ​സ്‌​മോ​പൊ​ളി​റ്റ​ന്‍ ന​ഗ​ര​മെ​ന്ന് നാ​ളു​ക​ളാ​യി അ​റി​യ​പ്പെ​ടു​ന്ന, അ​ബു​ദ​ാബി ന​ഗ​ര​ത്തെ പ്ര​ബ​ല​മാ​ക്കു​മെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ര്‍വെ​യ്‌​സ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ പീ​റ്റ​ര്‍ ബും​ഗാ​ര്‍ട്‌​ന​ര്‍ പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക്: www.etihad.com/abudhabi
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.