ബാങ്കുകളിലെത്തുന്ന കള്ളനോട്ടുകളുടെ എണ്ണം കൂടി
ബാങ്കുകളിലെത്തുന്ന കള്ളനോട്ടുകളുടെ എണ്ണം കൂടി
Wednesday, June 14, 2017 11:57 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ബാ​ങ്കിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ക​ള്ള​നോ​ട്ടു​ക​ളു​ടെ അ​ള​വ് കൂ​ടി​യെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട്. എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ ക​ള്ള​നോ​ട്ടു​ക​ൾ പി​ടി​ക്ക​പ്പെ​ടു​ന്ന അ​വ​സ​ര​ങ്ങ​ൾ മൂ​ന്ന​ര ല​ക്ഷ​മാ‍യി ഉ​യ​ർ​ന്നു.

പൊ​തു, സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലും വി​ദേ​ശ ബാ​ങ്കു​ക​ളി​ലും വ്യാ​ജ​ക​റ​ൻ​സി​ക​ളു​മാ​യി പി​ടി​ക്ക​പ്പെ​ടു​ന്ന അ​വ​സ​ര​ങ്ങ​ളു​ടെ എ​ണ്ണ​മാ​ണ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​ത്. 2007-08 കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ങ്ങ​നെ പി​ടി​ക്ക​പ്പെട്ട കേ​സു​ക​ളു​ടെ എ​ണ്ണം 8,580 ആ​യി​രു​ന്നെ​ങ്കി​ൽ 2008-09ൽ ​അ​ത് 35,730 ആ​യും പി​ന്നീ​ട് 2014-15ൽ 3,53,837 ​ആ​യും ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.