ജൂഡി പരന്നു, പ്ലേസ്റ്റോറിലൂടെ; ഗൂഗിളിന് ഒന്നും ചെയ്യാനായില്ല
ജൂഡി പരന്നു, പ്ലേസ്റ്റോറിലൂടെ; ഗൂഗിളിന് ഒന്നും ചെയ്യാനായില്ല
Monday, May 29, 2017 12:05 PM IST
മൗണ്ടൻവ്യൂ(കലിഫോർണിയ): ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ റാ​ൻ​സം​വെ​യ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ സൈ​ബ​ർ ലോ​ക​ത്ത് അ​ടു​ത്ത ആ​ക്ര​മ​ണം. വാ​നാ​ക്രൈ റാ​ൻ​സം​വെ​യ​ർ മൈ​ക്രോ​സോ​ഫ്റ്റ് വി​ൻ​ഡോ​സി​നെ ല​ക്ഷ്യം​വ​ച്ചു​ള്ള​താ​യി​രു​ന്നെ​ങ്കി​ൽ, ഏ​റ്റ​വും പു​തി​യ വൈ​റ​സ് ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കെ​തി​രാ​ണ്. ജൂ​ഡി എ​ന്ന പേ​രി​ലു​ള്ള വൈ​റ​സ് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലെ 41 ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ ക​ട​ന്നു​കൂ​ടി​യാ​ണ് വ്യാ​പ​ക​മാ​യ​ത്. പ്ലേ ​സ്റ്റോ​ർ ഉ​പ​യോ​ഗി​ക്കു​ന്ന 85 ല​ക്ഷം മു​ത​ൽ 3.65 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ ജൂ​ഡി ബാ​ധി​ച്ചു​ക​ഴി​ഞ്ഞു.

സു​ര​ക്ഷാ ഗ​വേ​ഷ​ക ക​മ്പ​നി​യാ​യ ചെ​ക്ക് പോ​യി​ന്‍റ് ജൂ​ഡി വൈ​റ​സി​നെ തി​രി​ച്ച​റി​ഞ്ഞ് ഗൂ​ഗി​ളി​നെ അ​റി​യി​ച്ച​തി​നെ​ത്തു​ർ​ന്ന് വൈ​റ​സ് ബാ​ധി​ച്ച ആ​പ്ലി​ക്കേ​ഷ​നു​ക​ൾ പ്ലേ​സ്റ്റോ​റി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്തു​ തു​ട​ങ്ങി. വൈ​റ​സ് ബാ​ധി​ച്ച ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്കെ​ല്ലാം​കൂ​ടി ഏ​ക​ദേ​ശം 45 ല​ക്ഷം ഡൗ​ൺ​ലോ​ഡിം​ഗു​ക​ളു​ണ്ട്.

ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട് ജൂ​ഡി വൈ​റ​സി​ന്. എ​ന്നാ​ൽ, ഗൂ​ഗി​ളി​ന്‍റെ സു​ര​ക്ഷാപ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് വി​ദ​ഗ്ധ​മാ​യി ഒ​ഴി​ഞ്ഞു​മാ​റാ​ൻ ജൂ​ഡി​ക്കാ​യി. ഇ​താ​ണ് ക​ണ്ടെ​ത്താ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​ക്കി​യ​തെ​ന്ന് ചെ​ക്ക് പോ​യി​ന്‍റ് ബ്ലോ​ഗി​ൽ കു​റി​ച്ചു.


ദ​ക്ഷി​ണ​കൊ​റി​യ​ൻ ക​മ്പ​നി​യാ​യ കി​നി​വി​നി​യാ​ണ് ജൂ​ഡി​യു​ടെ പി​റ​വി​ക്കു​ പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം. നി​ർ​മാ​താ​ക്ക​ൾ​ക്കു പ​ണ​മു​ണ്ടാ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് ജൂ​ഡി​യു​ടെ ല​ക്ഷ്യം. ജൂ​ഡി ബാ​ധി​ച്ച ഫോ​ണു​ക​ളി​ൽ​നി​ന്ന് ഓ​ട്ടോ​മാ​റ്റി​ക് ആ​യി പ​ര​സ്യ​ങ്ങ​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ക​യാ​ണ് ബി​സി​ന​സ് ത​ന്ത്രം. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ എ​നി​സ്റ്റു​ഡി​യോ കോ​ർ​പ് എ​ന്ന പേ​രി​ലാ​ണ് കി​നി​വി​നി ആ​പ്ലി​ക്കേ​ഷ​നു​ക​ൾ പു​റ​ത്തു​വി​ടു​ന്ന​ത്. ഏ​താ​യാ​ലും ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ന്‍റെ പ്രീ​തി​ക്കു മ​ങ്ങ​ലു​ണ്ടാ​ക്കും​വി​ധ​മാ​ണ് ജൂ​ഡി​യു​ടെ വ​ര​വ്. ഒ​രു വ​ർ​ഷ​ത്തോ​ളം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​താ​ണ് ഗൂ​ഗി​ളി​ന്‍റെ പ്ര​ധാ​ന വീ​ഴ്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.