രാജ്യത്തെ പെട്രോളിയം ഉത്പാദനം കുറഞ്ഞു
രാജ്യത്തെ പെട്രോളിയം ഉത്പാദനം കുറഞ്ഞു
Wednesday, May 24, 2017 11:26 AM IST
ന്യൂഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ പെ​ട്രോ​ളി​യം സ്വ​യം​പ​ര്യാ​പ്ത​ത 16.6 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഏ​പ്രി​ലി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ആ​കെ ഉ​പ​യോ​ഗ​ത്തി​ന്‍റെ 16.6 ശ​ത​മാ​നം മാ​ത്ര​മാ​ണ് രാ​ജ്യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. 2011നു ​ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ തോ​താ​ണി​തെ​ന്ന് പെ​ട്രോ​ളി​യം പ്ലാ​നിം​ഗ് ആ​ൻ​ഡ് അ​നാ​ലി​സി​സ് സെ​ല്ലി​ന്‍റെ (പി​പി​എ​സി) റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന പെ​ട്രോ​ളി​യം ഉ​പ​ഭോ​ഗ​മാ​ണ് സ്വ​യം പ​ര്യാ​പ്ത​ത​യു​ടെ തോ​ത് കു​റ​യ്ക്കാ​ൻ കാ​ര​ണം. പി​പി​എ​സി​യു​ടെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 19.42 കോ​ടി ട​ൺ പെ​ട്രോ​ളി​യം ഇ​ന്ത്യ ഉ​പ​യോ​ഗി​ച്ചു. ഇ​തേ​സ​മ​യം രാ​ജ്യ​ത്ത് ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച​ത് 3.48 കോ​ടി ട​ൺ മാ​ത്ര​മാ​ണ്.


2011-12ൽ ​രാ​ജ്യം ആ​കെ 14.8 കോ​ടി ട​ൺ എ​ണ്ണ ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന​ത് 3.56 കോ​ടി ട​ണ്ണാ​യി​രു​ന്നു.

2017 ഏ​പ്രി​ലി​ൽ മാ​ത്രം രാ​ജ്യ​ത്ത് ര​ണ്ടു കോ​ടി ട​ൺ ക്രൂ​ഡ് ഓ​യി​ൽ ശു​ദ്ധീ​ക​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചു. ത​ലേ വ​ർ​ഷം ഏ​പ്രി​ലി​നെ അ​പേ​ക്ഷി​ച്ച് 0.8 ശ​ത​മാ​നം കു​റ​വാ​ണി​ത്. അ​തേ​സ​മ​യം ത​ദ്ദേ​ശീ​യ ഉ​ത്പാ​ദ​നം 4.5 ശ​ത​മാ​നം കു​റ​യു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ (എ​ൽ​പി​ജി, നാ​ഫ്ത, പെ​ട്രോ​ൾ, ഡീ​സ​ൽ, ഏ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഫ്യൂ​വ​ൽ, പെ​റ്റ് കോ​ക്) ഉ​പ​ഭോ​ഗം പോ​യ മാ​സം 3.3 ശ​ത​മാ​നം വ​ർ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.