ഫോക്സ്‌വാഗൺ ടിഗ്വാൻ വിപണിയിൽ
ഫോക്സ്‌വാഗൺ ടിഗ്വാൻ വിപണിയിൽ
Wednesday, May 24, 2017 11:26 AM IST
മും​ബൈ: ഫോ​ക്സ്‌​വാ​ഗ​ണി​ന്‍റെ ബെ​സ്റ്റ് സെ​ല്ലിം​ഗ് മോ​ഡ​ലാ​യ ടി​ഗ്വാ​ൻ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഫോ​ക്സ്‌​വാ​ഗ​ൺ ഗ്രൂ​പ്പ് സെ​യി​ൽ​സ് ഇ​ന്ത്യ​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ തി​യെ​റി ലെ​സ്പി​യാ​കാ​ണ് കമ്പനിയുടെ എസ്‌യുവി വാഹനം അ​വ​ത​രി​പ്പി​ച്ച​ത്. 27.68 ല​ക്ഷം രൂ​പ​യി​ൽ തു​ട​ങ്ങു​ന്ന ടി​ഗ്വാ​ന്‍റെ ര​ണ്ടു വേ​രി​യ​ന്‍റു​ക​ളാ​ണ് ഇ​ന്ത്യ​ൻ നി​ര​ത്തി​ലെ​ത്തു​ന്ന​ത്. ട​ങ്സ്റ്റ​ൺ സി​ൽ​വ​ർ, ഒ​റി​ക്സ് വൈ​റ്റ്, ഡീ​പ് ബ്ലാ​ക്ക്, ഇ​ൻ​ഡി​യം ഗ്രേ, ​ആ​റ്റ്‌ലാ​ന്‍റി​ക് ബ്ലൂ ​എ​ന്നി​ങ്ങ​നെ അ​ഞ്ചു നി​റ​ങ്ങ​ളി​ൽ ലഭിക്കും.

2007ൽ ​യൂ​റോ​പ്യ​ൻ നി​ര​ത്തു​ക​ളി​ലെ​ത്തി​യ ടിഗ്വാൻ, ബെ​സ്റ്റ് സെ​ല്ല​ർ, ഏ​റ്റ​വും സു​ര​ക്ഷ​യു​ള്ള വാ​ഹ​നം എ​ന്നീ പ​ട്ടി​ക​യി​ൽ മു​ന്പ​ന്തി​യി​ലാ​ണ്.


ഹി​ൽ സ്റ്റാ​ർ​ട്ട് അ​സി​സ്റ്റ്, സെ​ൽ​ഫ് സീ​ലിം​ഗ് ട​യ​റു​ക​ൾ, ക്രൂ​യി​സ് ക​ൺ​ട്രോ​ൾ, റെ​യി​ൻ ആ​ൻ​ഡ് ലൈ​റ്റ് സെ​ൻ​സ​റു​ക​ൾ തു​ട​ങ്ങി​യ​വ വാ​ഹ​ന​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ളാ​ണ്. ആ​റ് എ​യ​ർ​ബാ​ഗ് മ​തി​യാ​യ സു​ര​ക്ഷ​യൊ​രു​ക്കു​ന്നു.

2.0 ലി​റ്റ​ർ 7 സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ടി​ഡി​ഐ എ​ൻ​ജി​നാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. ലി​റ്റ​റി​ന് 17.06 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജ് ക​മ്പ​നി ഉ​റ​പ്പു ത​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.