വോൾട്ടാസും ആഴ്സെലിക്കും കൈകോർക്കുന്നു
Wednesday, May 24, 2017 11:26 AM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ക​ണ്ടീ​ഷണ​ർ നി​ർ​മാ​താ​ക്ക​ളാ​യ വോ​ൾ​ട്ടാ​സും ട​ർ​ക്കി​ഷ് ക​മ്പ​നി​യാ​യ ആ​ഴ്സെ​ലി​ക്കും 10 കോ​ടി ഡോ​ള​റി​ന്‍റെ സം​യു​ക്ത ക​മ്പ​നി രൂ​പീ​ക​രി​ക്കും. പു​തി​യ കൂ​ട്ടു​കെ​ട്ടി​ൽ റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ, വാ​ഷീം​ഗ് മെ​ഷീ​നു​ക​ൾ, മൈ​ക്രോ​വേ​വ്സ് തു​ട​ങ്ങി വി​വി​ധ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ടാ​റ്റാ എ​ന്‍റ​ർ​പ്രൈ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യാ​യ വോ​ൾ​ട്ടാ​സും ആ​ഴ്സെ​ലി​ക്കി​ന്‍റെ കീ​ഴി​ലു​ള്ള അ​ർ​ഡ​ച്ച് ബി​വി​യും സം​യു​ക്ത സം​രം​ഭം ഇ​ന്ത്യ​യി​ൽ തു​ട​ങ്ങു​ന്ന​തി​ന് ധാ​ര​ണ​യാ​യി​. പു​തി​യ സ​ഹ​ക​ര​ണം വോ​ൾ​ട്ടാ​സി​ന്‍റെ വി​ത​ര​ണ​ശൃം​ഖ​ല വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ടാ​റ്റാ സ​ൺ​സ് ഡ​യ​റ​ക്ട​റും വോ​ൾ​ട്ടാ​സ് ചെ​യ​ർ​മാ​നു​മാ​യ ഇ​ഷാ​ത് ഹു​സൈ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.