തദ്ദേശീയ വാഹനനിർമാണത്തിനു വോൾവോ
തദ്ദേശീയ വാഹനനിർമാണത്തിനു വോൾവോ
Thursday, May 18, 2017 11:29 AM IST
ബം​ഗ​ളൂ​രു: സ്വീ​ഡി​ഷ് ആ​ഡം​ബ​ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ വോ​ൾ​വോ ഇ​ന്ത്യ​യി​ൽ ത​ദ്ദേ​ശീ​യ​മാ​യി കാ​റു​ക​ൾ അ​സം​ബി​ൾ ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ. സ്വ​ന്തം രാ​ജ്യ​ത്തി​നു ശേ​ഷം വോ​ൾ​വോ അ​സം​ബി​ൾ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി​രി​ക്കും ഇ​ന്ത്യ. ഇ​തി​നു മു​ന്പ് മ​ലേ​ഷ്യ​യി​ൽ വോ​ൾ​വോ അ​സം​ബി​ൾ യൂ​ണി​റ്റ് തു​ട​ങ്ങി​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ വോ​ൾ​വോ ഗ്രൂ​പ്പ് ഇ​ന്ത്യ എ​ന്ന ക​മ്പ​നി​യാ​യി​രി​ക്കും വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ക.

ക​മ്പ​നി​യു​ടെ ബെ​സ്റ്റ് സെ​ല്ലിം​ഗ് എ​സ്‌​യു​വി​യാ​യ എ​ക്സ്‌​സി90 ആ​യി​രി​ക്കും ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന വാ​ഹ​നം. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ബം​ഗ​ളൂ​രു​വി​ലെ പ്ലാ​ന്‍റി​ൽ​നി​ന്നും വാ​ഹ​നം പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.


2007ലാ​ണ് വോ​ൾ​വോ​യു​ടെ സ​ബ്സി​ഡി​യ​റി ക​മ്പ​നി വോ​ൾ​വോ ഗ്രൂ​പ്പ് ഇ​ന്ത്യ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. സ്വീ​ഡ​നി​ൽ​നി​ന്നും ബെ​ൽ​ജി​യ​ത്തി​ൽ​നി​ന്നും വോ​ൾ​വോ​യു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് വോ​ൾ​വോ ഗ്രൂ​പ്പ് ഇ​ന്ത്യ​യാ​ണ്. 120 ശ​ത​മാ​നം ഡ്യൂ​ട്ടി അ​ട​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. ത​ദ്ദേ​ശീ​യ​മാ​യി അ​സം​ബി​ൾ ചെ​യ്യു​ന്ന​തു​വ​ഴി ഡ്യൂ​ട്ടി ഇ​ന​ത്തി​ലു​ള്ള ചെ​ല​വ് 70 ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്കാ​ൻ ക​ഴി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.