ലുലു ഗ്രൂപ്പ് ഇനി ശ്രീലങ്കയിലും
ലുലു ഗ്രൂപ്പ് ഇനി ശ്രീലങ്കയിലും
Wednesday, May 17, 2017 11:20 AM IST
കൊ​ളം​ബൊ: ലു​ലു ഗ്രു​പ്പ് ശ്രീ​ല​ങ്ക​യി​ലും പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ഗ്രൂ​പ്പി​ന്‍റെ ഭ​ക്ഷ്യ-​സം​സ്‌​ക​ര​ണ ലോ​ജി​സ്റ്റി​ക്‌​സ് കേ​ന്ദ്രം "യാ​സ് ല​ങ്ക പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്' എ​ന്ന പേ​രി​ല്‍ കൊ​ളം​ബൊ​യ്ക്ക​ടു​ത്ത് ക​ഡു​നാ​യ​കെ എ​ക്‌​സ്‌​പോ​ര്‍ട് പ്രോ​സ​സിം​ഗ് സോ​ണി​ലാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ശ്രീ​ല​ങ്ക​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫു​മാ​യ സ​ഖാ​ല ഗ​ജേ​ന്ദ്ര ര​ത്‌​നാ​യ​ക​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വ്യ​വ​സാ​യ-​കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​ര്‍, ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​എ.​യൂ​സ​ഫ​ലി, ശ്രീ​ല​ങ്ക​ന്‍ ബോ​ര്‍ഡ് ഓ​ഫ് ഇ​ന്‍വെ​സ്റ്റ്‌​മെ​ന്‍റ് ചെ​യ​ര്‍മാ​ന്‍, ഡ​യ​റ​ക്ട​ര്‍മാ​രാ​യ എം.​എ.​സ​ലീം, എ.​വി. ആ​ന​ന്ദ് എ​ന്നി​വ​ർ ചടങ്ങിൽ പങ്കെടുത്തു.

ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന, പ്ര​ധാ​ന​മ​ന്ത്രി റ​നി​ല്‍ വി​ക്ര​മ​സിം​ഗെ എ​ന്നി​വ​രു​മാ​യി യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ​

ശ്രീ​ല​ങ്ക​ന്‍ സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച 10 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍ണ്ണ​മു​ള്ള സം​സ്‌​ക​ര​ണ​ശാ​ല അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഭ​ക്ഷ്യ സം​സ് ക​ര​ണ രം​ഗ​ത്തു ശ്രീ​ല​ങ്ക​യി ലെ ​ഏ​റ്റ​വും വ​ലി​യ കേ​ന്ദ്ര​മാ​ണി​ത്. ശ്രീ​ല​ങ്ക​യി​ല്‍ നി​ന്ന് ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ കൂ​ടു​ത​ലാ​യി ലു​ലു ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് എ​ത്തി​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് യൂ​സ​ഫ​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.