പേടിഎം ഇനി പേമെന്‍റ് ബാങ്ക്
പേടിഎം ഇനി പേമെന്‍റ് ബാങ്ക്
Wednesday, May 17, 2017 11:20 AM IST
നോ​യി​ഡ: രാ​ജ്യ​ത്തെ പ്ര​മു​ഖ പേ​മെ​ന്‍റ് വാ​ല​റ്റാ​യ പേ​ടി​എം പേ​മെ​ന്‍റ് ബാ​ങ്ക് ആ​കു​ന്നു. നോ​യി​ഡ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പേ​ടി​എ​മ്മി​നു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പേ​മെ​ന്‍റ് ബാ​ങ്ക് ആ​ക്കു​ന്ന​തി​നു റി​സ​ർ​വ് ബാ​ങ്ക് അ​നു​മ​തി ല​ഭി​ച്ച​ത്.

പേ​ടി​എം പേ​മെ​ന്‍റ്സ് ബാ​ങ്ക് ലി​മി​റ്റ​ഡ് മേ​യ് 23 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ക​ന്പ​നി​യു​ടെ കാ​ഷ് ട്രാ​ൻ​സ്ഫ​ർ വാ​ല​റ്റ് സ​ർ​വീ​സാ​ണ് സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് പേ​മെ​ന്‍റ് ബാ​ങ്ക് ആ​കു​ന്ന​തെ​ന്ന് പേ​ടി​എം സി​ഇ​ഒ വി​ജ​യ് ശേ​ഖ​ർ അ​റി​യി​ച്ചു.


നി​ല​വി​ൽ പേ​ടി​എം ഉ​പ​യോ​ക്താ​ക്ക​ളാ​യി​ട്ടു​ള്ള​വ​ർ​ക്ക് പേ​ടി​എം പേ​മെ​ന്‍റ് ബാ​ങ്കി​ന്‍റെ സേ​വ​നം തു​ട​ർ​ന്നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യോ, ഉ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ടെ​ന്നും ക​ന്പ​നി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.