വെറൈസന്‍റെ വിജയം പിന്തുടരാൻ മുകേഷ് അംബാനി
വെറൈസന്‍റെ വിജയം പിന്തുടരാൻ മുകേഷ് അംബാനി
Saturday, April 29, 2017 11:15 AM IST
പ​ണ​സ​ന്പാ​ദ​ന​ത്തി​നാ​യി രാ​ജ്യ​ത്തെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ബി​സി​ന​സ് ഇ​ന്ധ​ന​മാ​ണ്. ഇ​ന്ധ​ന ബി​സി​ന​സി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ന​ഷ്ട​ക്ക​ണ​ക്കു​ക​ളു​ടെ ച​വ​റ്റു​കൂ​ന​യാ​യ ടെ​ലി​കോം മേ​ഖ​ല​യി​ലേ​ക്കു തി​രി​ഞ്ഞ​ത് ഒ​ന്നും ​കാ​ണാ​തെ​യാ​വി​ല്ല എ​ന്നു​റ​പ്പാ​ണ്. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ വി​ജ​യ​മാ​ണ് ഇ​തു​വ​രെ റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം എ​ന്ന ടെ​ലി​കോം ക​മ്പ​നി​യെ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​ത്. ഒ​രു​പ​ക്ഷേ അ​തു​ത​ന്നെ​യാ​ണ് നി​ക്ഷേപ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​വും. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ വ​യ​ർ​ലെ​സ് ക​മ്പ​നി​യാ​യ വെ​റൈ​സ​​ന്‍റെ വി​ജ​യം റി​ല​യ​ൻ​സ് ജി​യോ​യി​ലൂ​ടെ ഇ​ന്ത്യ​യി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കുകയാണ് മു​കേ​ഷ് അം​ബാ​നി എ​ന്ന ബി​സി​ന​സു​കാ​ര​ന്‍റെ ല​ക്ഷ്യം.
ക​ഴി​ഞ്ഞ 12 മാ​സ​ത്തെ ക​ണ​ക്കെ​ടു​ത്താ​ൽ പ​ശ്ചി​മതീ​ര​ത്തു​ള്ള റി​ല​യ​ൻ​സി​ന്‍റെ റി​ഫൈ​ന​റി ഒ​രു ബാ​ര​ൽ‌ ക്രൂ​ഡ് ഓ​യി​ലി​ൽ​നി​ന്ന് 11 ഡോ​ള​റാ​ണ് നേ​ടു​ന്ന​ത്. സിം​ഗ​പ്പൂ​ർ റി​ഫൈ​നിം​ഗ് സൂ​ചി​ക അ​ഞ്ചു ഡോ​ള​റി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് റി​ല​യ​ൻ​സി​ന്‍റെ ഈ ​നേ​ട്ടം. രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വാ​ത​ക ഉ​ത്പാ​ദ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​നും മു​കേ​ഷ് അം​ബാ​നി​ക്കും നേ​ട്ടം​ത​ന്നെ.

റി​ല​യൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ രീ​തി​ക​ൾ സ്വീ​ക​രി​ച്ച് വി​ജ​യം നേ​ടാ​മെ​ന്ന ഉ​റ​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം പി​റ​ന്ന​ത്. ജി​യോ​യു​ടെ നാ​ലാം ത​ല​മു​റ ഡാ​റ്റ രാ​ജ്യ​ത്ത് സ​മ്മാ​നി​ച്ച​ത് ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ കു​തി​പ്പാ​ണ്. ഇ​പ്പോ​ൾ​ത്ത​ന്നെ ഒ​രു മാ​സം 100 കോ​ടി ജി​ഗാ​ബൈ​റ്റ് ഡാ​റ്റ​യാ​ണ് ജി​യോ വ​രി​ക്കാ​ർ ഉ​പ​യോ​ഗി​ച്ചു​തീ​ർ​ക്കു​ന്ന​ത്. ഇ​ത് അ​മേ​രി​ക്ക​ൻ ടെ​ലി​കോം ക​മ്പ​നി​ക​ൾ എ​ല്ലാം​കൂ​ടി ന​ല്കു​ന്ന ഡാ​റ്റ​യു​ടെ അ​ടു​ത്തു​വ​രും.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ജി​യോ കേ​വ​ലം 170 ദി​വ​സം​കൊ​ണ്ട് 10 കോ​ടി വ​രി​ക്കാ​ർ എ​ന്ന ല​ക്ഷ്യം സൗ​ജ​ന്യ ഡാ​റ്റ എ​ന്ന വാ​ഗ്ദാ​ന​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി. ട്ര​യ​ൽ ഓ​ഫ​ർ പി​ൻ​വ​ലി​ച്ച് പെ​യ്ഡി​ലേ​ക്ക് മാ​റി​യ​പ്പോ​ഴും വ​ലി​യൊ​രു ശ​ത​മാ​നം വ​രി​ക്കാ​രെ കൂ​ടെ നി​ർ​ത്താ​ൻ ജി​യോ​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, ശ​രാ​ശ​രി ഒ​രു ഉ​പ​​യോ​ക്താ​വി​ൽ​നി​ന്ന് ക​ന്പ​നി​ക്കു കി​ട്ടു​ന്ന വ​രു​മാ​നം ഇ​പ്പോ​ഴും വ​ലി​യ ര​ഹ​സ്യ​മാ​ണ്. ടെ​ലി​കോം മേ​ഖ​ല​യി​ൽ അ​ജ​യ്യ​രാ​യി നി​ലി​നി​ന്നി​രു​ന്ന ഭാ​ര​തി എ​യ​ർ​ടെ​ലും വോ​ഡ​ഫോ​ണും ഐ​ഡി​യ​യു​മൊ​ക്കെ നി​ല​നി​ല്​പി​നാ​യി ഡാ​റ്റാ ഓ​ഫ​റു​ക​ൾ വാ​രി​ക്കോ​രി ഇ​റ​ക്കി​യ​ത് ഉ​പ​​യോ​ക്താ​ക്ക​ൾ​ക്ക് വ​ലി​യ നേ​ട്ട​മാ​യി.


രാ​ജ്യ​ത്ത് നാ​ലാം ത​ല​മു​റ (4ജി) ​ഡാ​റ്റ​യ്ക്ക് 60 ശ​ത​മാ​നം നി​ര​ക്കി​ള​വു​ണ്ടാ​യ​പ്പോ​ൾ ഉ​പ​യോ​ഗം അ​ഞ്ചു മ​ട​ങ്ങ് വ​ർ​ധി​ച്ചു. അ​തേ​സ​മ​യം, മേ​ഖ​ല​യി​ലെ വ​രു​മാ​നം സ്റ്റെ​ഡി​യാ​യി നി​ൽ​ക്കു​ന്നു​വെ​ന്നാ​ണ് ക്രി​സി​ലി​ന്‍റെ വി​ല​യ​യി​രു​ത്ത​ൽ. 2021 ആ​കു​ന്പോ​ഴേ​ക്കും ജി​യോ​യു​ടെ ഓ​ഹ​രി​മൂ​ല്യം 50 ശ​ത​മാ​നം വ​ർ​ധി​ക്കു​മെ​ന്നും ക്രി​സി​ൽ ക​ണ​ക്കു​കൂ​ട്ടു​ന്നു. 2021 ആ​കു​മ്പോ​ഴേ​ക്കും ഇ​ന്ത്യ​ൻ ഡാ​റ്റാ മാ​ർ​ക്ക​റ്റ് 4600 കോ​ടി ഡോ​ള​ർ ക​വി​യും. ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ വി​ജ​യി അം​ബാ​നി​യാ​യി​രി​ക്കും-​ക്രി​സി​ൽ പ​റ​യു​ന്നു.

വ​രു​മാ​ന​ത്തി​ന്‍റെ കാര്യത്തിലാ​ണ് വെ​റൈ​സ​ൺ അ​മേ​രി​ക്ക​ൻ മാ​ർ​ക്ക​റ്റി​ൽ ഒ​ന്നാ​മ​താ​യ​ത്. അ​തേ​സ​മ​യം, ഉ​പ​യോ​ക്താ​ക്ക​ളെ അ​തി​വേ​ഗം നേ​ടു​ന്ന ജി​യോ​യ്ക്ക് ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ന​ഷ്ടം 35 ല​ക്ഷം ഡോ​ള​റാ​ണ്.

4ജി ​നെ​റ്റ്‌​വ​ർ​ക്കി​നാ​യി 3000 കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള അം​ബാ​നി​ക്ക് ഈ ​ന​ഷ്ടം വ​ലി​യ വെ​ല്ലു​വി​ളി​ത​ന്നെ​യാ​ണ്. അ​തേ​സ​മ​യം വ​രി​ക്കാ​രെ നി​ല​നി​ർ​ത്താ​നു​ള്ള ജി​യോ​യു​ടെ ക​ഴി​വി​നെ നി​ക്ഷേ​പ​ക​ർ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്നു​വെ​ന്ന് ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക മെ​റി​ൽ ലി​ഞ്ച് പ​റ​യു​ന്നു. അ​തു​മ​തി ഇ​ന്ത്യ​യു​ടെ വെ​റൈ​സ​ണാ​യി ജി​യോ​യ്ക്കു മാ​റാ​ൻ!

ഐബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.