ഭക്ഷ്യധാന്യ ഉത്പാദനം 27.4 കോടി ടൺ ആയി ഉയർത്തും
ഭക്ഷ്യധാന്യ ഉത്പാദനം 27.4 കോടി ടൺ ആയി ഉയർത്തും
Tuesday, April 25, 2017 11:53 AM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത കൃ​ഷി വ​ർ​ഷം ഭ​ക്ഷ്യ​ധാ​ന്യ ഉ​ത്പാ​ദ​നം 27.4 കോ​ടി ട​ൺ ആ​യി ഉ​യ​ർ​ത്താ​നാ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷ. കാ​ല​വ​ർ​ഷം അ​നു​കൂ​ല​മാ​യാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നാ​ല് ശ​ത​മാ​നം വ​ള​ർ​ച്ച​യും പ്ര​തീ​ക്ഷി​ക്കു​ന്നു. ജൂ​ലൈ മു​ത​ൽ ജൂ​ൺ വ​രെ​യാ​ണ് ഇ​ന്ത്യ​യി​ൽ കൃ​ഷി വ​ർ​ഷം. ര​ണ്ടു വ​ർ​ഷ​ത്തെ വ​ര​ൾ​ച്ച​യ്ക്കു ശേ​ഷം മി​ക​ച്ച മ​ഴ ല​ഭി​ച്ച​തി​നാ​ൽ 27.19 കോ​ടി ട​ൺ ഭ​ക്ഷ്യ​ധാ​ന്യം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും കാ​ർ​ഷി​ക മ​ന്ത്രാ​യ​ല​ം അ​റി​യി​ച്ചു. 2016-17ൽ ​തെ​ക്കു കി​ഴ​ക്ക​ൻ മ​ൺ​സൂ​ൺ അ​നു​കൂ​ല​മാ​യാ​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന ഉ​ത്പാ​ദ​നം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി രാ​ധാ​മോ​ഹ​ൻ സിം​ഗ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.