പ്രതിദിനം മൂന്നു ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ
പ്രതിദിനം മൂന്നു ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ
Friday, April 21, 2017 11:08 AM IST
ന്യൂ​ഡ​ൽ​ഹി: മാ​ർ​ച്ചി​ൽ 339 രൂ​പ​യ്ക്ക് പ്ര​തി​ദി​നം ര​ണ്ടു ജി​ബി ഡാ​റ്റ ഓ​ഫ​ർ മു​ന്നോ​ട്ടു​വ​ച്ച വി​ജ​യ​ത്തി​നു പി​ന്നാ​ലെ ഡാ​റ്റ പ​രി​ധി ഉ​യ​ർ​ത്തി ബി​എ​സ്എ​ൻ​എ​ൽ രം​ഗ​ത്ത്. 339 രൂ​പ​യ്ക്ക് പ്ര​തി​ദി​നം മൂ​ന്നു ജി​ബി ഡാ​റ്റ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഇ​പ്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു വ​ച്ചു​നീ​ട്ടു​ന്ന​ത്. പ്ര​തി​ദി​നം ര​ണ്ടു ജി​ബി ഡാ​റ്റാ ഓ​ഫ​ർ കൊ​ണ്ടു​വ​ന്ന​തോ​ടെ 29.5 ല​ക്ഷം പു​തി​യ വ​രി​ക്കാ​രെ ല​ഭി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് പൊ​തു​മേ​ഖ​ലാ ടെ​ലി​കോം ക​മ്പ​നി​യു​ടെ നീ​ക്കം.

ഇ​തു കൂ​ടാ​തെ ധി​ൽ ഖോ​ൽ കെ ​ബോ​ൽ (എ​സ്ടി​വി 349), ട്രി​പ്പി​ൾ എ​യ്സ് (എ​സ്ടി​വി 333), നെ​ഹ്‌​ലെ പെ​ർ ദേ​ഹ്‌​ല (എ​സ്ടി​വി 395) എ​ന്നീ മൂ​ന്ന് പാ​യ്ക്കു​ക​ൾ കൂ​ടി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ജി​യോ​യു​ടെ ധ​ൻ ധ​നാ ധ​ൻ ഓ​ഫ​റി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ധി​ൽ ഖോ​ൽ കെ ​ബോ​ൽ പ്ലാ​ൻ വ​ഴി പ്ര​തി​ദി​നം ര​ണ്ടു ജി​ബി ഡാ​റ്റ​യും ഹോം ​സ​ർ​ക്കി​ളി​ൽ പ​രി​ധി​യി​ല്ലാ​ത്ത എ​സ്ടി​ഡി, ലോ​ക്ക​ൽ കോ​ളു​ക​ളും വ​രി​ക്കാ​ർ​ക്കു ല​ഭി​ക്കും. ട്രി​പ്പി​ൾ എ​യ്സ് പാ​യ്ക്ക് വ​ഴി പ്ര​തി​ദി​നം മൂ​ന്നു ജി​ബി ഡാ​റ്റ 90 ദി​വ​സ​ത്തെ കാ​ലാ​വ​ധി​യി​ൽ ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.