ബ്രൈ​ഡ​ൽ സാ​രി​ക​ളി​ൽ വൈ​വി​ധ്യ​വു​മാ​യി ശീ​മാ​ട്ടി
ബ്രൈ​ഡ​ൽ സാ​രി​ക​ളി​ൽ വൈ​വി​ധ്യ​വു​മാ​യി ശീ​മാ​ട്ടി
Thursday, April 20, 2017 11:41 AM IST
കൊ​​​ച്ചി: ബ്രൈ​​​ഡ​​​ൽ സാ​​​രി​​​ക​​​ളി​​​ൽ വൈ​​​വി​​​ധ്യ​​​മൊ​​​രു​​​ക്കി ശീ​​​മാ​​​ട്ടി. കാ​​​ഞ്ചീ​​​പു​​​ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ബ​​​നാ​​​റ​​​സി വീ​​​വു​​​ള്ള കാ​​​ഞ്ചി-​​​ബ​​​നാ​​​റ​​​സ് ക​​​ള​​​ക്‌ഷ​​​നാ​​​ണ് ശീ​​​മാ​​​ട്ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​ഞ്ചി ബ​​​നാ​​​റ​​​സി ബ്രൊ​​​ക്കേ​​​ഡ്സ്, ടി​​​ഷ്യൂ സാ​​​രി​​​ക​​​ൾ, സി​​​ൽ​​​വ​​​ർ ഡി​​​സൈ​​​ൻ​​​സ്, സി​​​ൽ​​​വ​​​ർ ട​​​ച്ച്, വി​​​ത്തൗ​​​ട്ട് ബോ​​​ർ​​​ഡ​​​ർ സാ​​​രി, ത്ര​​​ഡ് വ​​​ർ​​​ക്ക് സാ​​​രി, ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് സി​​​ൽ​​​വ​​​ർ ജെ​​​റി ബ്രൊ​​​ക്കേ​​​ഡ്സ്, ടെ​​​ക്സ്ചേ​​​ർ​​​ഡ് ജെ​​​റി ബ്രൊ​​​ക്കേ​​​ഡ്സ് എ​​​ന്നി​​​ങ്ങ​​​നെ വ്യ​​​ത്യ​​​സ്ത​​​ത​​​ക​​​ളു​​​ടെ നി​​​ര​​​ത​​​ന്നെ​​​യാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ശീ​​​മാ​​​ട്ടി സി​​​ഇ​​​ഒ ബീ​​​ന ക​​​ണ്ണ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഓ​​​രോ​​​ന്നും ഒ​​​ന്നി​​​നൊ​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ പു​​​തി​​​യ ക​​​ള​​​ക‌്ഷ​​​നി​​​ൽ ല​​​ക്ഷ്വ​​​റി ബ്രൈ​​​ഡ​​​ൽ സാ​​​രി​​​ക​​​ളാ​​​യും സെ​​​ക്ക​​​ൻ​​​ഡ് സാ​​​രി​​​യാ​​​യും പാ​​​ർ​​​ട്ടി വെ​​​യ​​​റാ​​​യും ഏ​​​റെ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ഇ​​​വ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഏ​​​തു ബ​​​ജ​​​റ്റി​​​ലും ട്രെ​​​ൻ​​​ഡി വെ​​​ഡിം​​​ഗ് വെ​​​യ​​​ർ എ​​​ന്ന എ​​​ക്കാ​​​ല​​​ത്തെ​​​യും ആ​​​ശ​​​യം ഇ​​​ത്ത​​​വ​​​ണ​​​യും ശീ​​​മാ​​​ട്ടി നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​താ​​​യി അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.


ശീ​​​മാ​​​ട്ടി​​​യു​​​ടെ പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ത്തൗ​​​ട്ട് ബോ​​​ർ​​​ഡ​​​ർ സാ​​​രി​​​യി​​​ലൂ​​​ടെ അ​​​ധി​​​കം പ​​​കി​​​ട്ടി​​​ല്ലാ​​​തെ​​​ത​​​ന്നെ ട്രെ​​​ൻ​​​ഡി​​​യാ​​​കാ​​​ൻ സാ​​​ധി​​​ക്കും. 6,000-10,000 രൂ​​​പ വി​​​ല വ​​​രു​​​ന്ന ഫാ​​​ബ്രി​​​ക്കി​​​ലും ഡി​​​സൈ​​​നി​​​ലു​​​മു​​​ള്ള പാ​​​ർ​​​ട്ടി വെ​​​യ​​​റാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന സാ​​​രി​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്. 900 രൂ​​​പ മു​​​ത​​​ൽ 1,25,000 രൂ​​​പ വ​​​രെ​​​യു​​​ള്ള വി​​​ല​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​ള​​​ക‌്ഷ​​​നാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​സ്റ്റം​​​മെ​​​യ്ഡ് എം​​​ബ്രോ​​​യ്ഡ​​​റി ബ്ലൗ​​​സു​​​ക​​​ളും യൂ​​​ണി​​​ഫോം സാ​​​രി​​​ക​​​ളും ബ്രൈ​​​ഡ് മെ​​​യ്ഡ് സാ​​​രി​​​ക​​​ളും ഫ്ല​​​വ​​​ർ ഗേ​​​ൾ​​​സ് ഡ്രെ​​​സു​​​ക​​​ളും ല​​​ഭ്യ​​​ക്കു​​​മെ​​​ന്നു ബീ​​​ന ക​​​ണ്ണ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.