സ്റ്റാർട്ടപ് ലോകത്തെ താരസുന്ദരിമാർ
സ്റ്റാർട്ടപ് ലോകത്തെ താരസുന്ദരിമാർ
Tuesday, April 18, 2017 11:58 AM IST
ബോ​ളി​വു​ഡ് താ​രം ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സും വാ​ണി​ജ്യ​മേ​ഖ​ല​യി​ലേ​ക്ക്. മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ശീ​ത​ള​പാ​നീ​യ സ്റ്റാ​ർ​ട്ട​പ് റ​ക്യാ​ൻ ബി​വ​റേ​ജ​സി​ൽ 3.5 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി പാ​നീ‍യ ബി​സി​ന​സി​ലേ​ക്ക് ജാ​ക്വി​ലി​ൻ പ്ര​വേ​ശി​ക്കു​ന്പോ​ൾ വ​ൻ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യ നി​ര​വ​ധി താ​ര​സു​ന്ദ​രി​മാ​ർ ജാ​ക്വി​ലി​നു മു​ൻ​ഗാ​മി​ക​ളാ​യു​ണ്ട്.

പോ​പ് ഗാ​യി​കമാരായ മ​ഡോ​ണ​യും ബി​യോ​ൺ​സു​മൊ​ക്കെ ശീ​ത​ള​പാ​നീ​യ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ വ​ൻ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​വ​രാ​ണ്. ക​മ്പ​നി​ക​ളു​ടെ ബ്രാ​ൻ​ഡ് അം​ബാ​സഡ​ർ പദവിയും ഈ ​നി​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ ഇ​വ​ർ നേ​ടി​യി​ട്ടു​ണ്ട്. ഇ​വ​രെ കൂ​ടാ​തെ സെ​ലീ​ന ഗോ​മ​സ്, എ​ല​ൻ ഡി​ജെ​ന​റ​സ്, ജെ​സീ​ക്ക ആ​ൽ​ബ, ടൈ​റ ബാ​ങ്ക്സ് തു​ട​ങ്ങി​യ​വ​രും സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ താ​ര​സു​ന്ദ​രി​ക​ളാ​ണ്.

ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്

ക​മ്പ​നി: റ​ക്യാ​ൻ ബി​വ​റേ​ജ​സ് (ശീ​ത​ള​പാ​നീ​യം, മും​ബൈ ആ​സ്ഥാ​നം)
നി​ക്ഷേ​പം: 3.5 കോ​ടി രൂ​പ

മ​ഡോ​ണ

ക​ന്പ​നി: വി​റ്റ കോ​ക്കോ (തേ​ങ്ങാ​വെ​ള്ളം)
നി​ക്ഷേ​പം: 15 ല​ക്ഷം ഡോ​ള​ർ

ജെ​സീ​ക്ക ആ​ൽ​ബ

ക​മ്പ​നി: ഹെ​ഡ് സ്പേ​സ് (മെ​ഡി​റ്റേ​ഷ​ൻ ആ​പ്)

ടൈ​റ ബാ​ങ്ക്സ്

ക​മ്പ​നി: ദ ​മ്യൂ​സ് (വ​നി​താ നേ​തൃ​ത്വ​മു​ള്ള ക​മ്പ​നി; ജോ​ലി അ​ന്വേ​ഷ​ണം, ക​രി​യ​ർ അ​ഡ്വൈ​സ്, കോ​ച്ചിം​ഗ്, കോ​ഴ്സു​ക​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കു​ന്നു.)
നി​ക്ഷേ​പം: 10 ല​ക്ഷം ഡോ​ള​ർ

എ​ല​ൻ ഡി​ജെ​ന​റ​സ്

ക​മ്പ​നി: സ്റ്റാം​പെ​ഡ് (റ​സ്റ്റ​റ​ന്‍റ്, ബു​ക്ക്സ്, സി​നി​മ, സം​ഗീ​തം തു​ട​ങ്ങി​യ​വ സെ​ർ​ച്ച് ചെ​യ്യാ​നു​ള്ള ആ​പ്; ഗൂ​ഗി​ളി​ലെ മു​ൻ ജീ​വ​ന​ക്കാ​ർ ആ​രം​ഭി​ച്ച ക​മ്പ​നി, പി​ന്നീ​ട് യാ​ഹൂ ഒ​രു കോ​ടി ഡോ​ള​റി​ന് ഏ​റ്റെ​ടു​ത്തു)
നി​ക്ഷേ​പം: 15 ല​ക്ഷം ഡോ​ള​ർ

ബി​യോ​ൺ​സ്

ക​മ്പ​നി: ത​ണ്ണി​മ​ത്ത​ൻ ജ്യൂ​സ് സ്റ്റാ​ർ​ട്ട​പ്പായ WTRMLN WTR

സെ​ലീ​ന ഗോ​മ​സ്

ക​മ്പ​നി: പോ​സ്റ്റ്കാ​ർ​ഡ് ഓ​ൺ ദ ​റ​ൺ (മൊ​ബൈ​ൽ സ്റ്റാ​ർ​ട്ട​പ്പ്, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ മൊ​ബൈ​ലി​ൽ എ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് കാ​ർ​ഡ് ആ​യി മാ​റ്റാം)
നി​ക്ഷേ​പം: 7.5 ല​ക്ഷം ഡോ​ള​ർ

താരനിക്ഷേപങ്ങൾ എന്തുകൊണ്ട്?


സ​മീ​പ​കാ​ല​ത്ത് സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ സെ​ലി​ബ്രി​റ്റി നി​ക്ഷേ​പ​ങ്ങ​ൾ ഏ​റി​വ​രു​ന്നു​ണ്ട്. ഹോ​ളി​വു​ഡ് താ​ര​ങ്ങ​ൾ മു​ത​ൽ പ്ര​ഫ​ഷ​ണ​ൽ അ​ത്‌​ല​റ്റു​ക​ൾ വ​രെ ഈ ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ന്നു. വ​ലി​യ ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന നി​ക്ഷേ​പ​ങ്ങ​ളോ​ളം താ​ര​ങ്ങ​ളു​ടെ നി​ക്ഷേ​പ​ത്തു​ക വ​രു​ന്നി​ല്ലെ​ങ്കി​ലും അ​ഞ്ചു വി​ധ​ത്തി​ലാ​ണ് അ​ത് സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് ഗു​ണം ചെ​യ്യു​ന്ന​ത്.

1. ചെലവില്ലാത്ത പരസ്യം

എ​ല്ലാ താ​ര​ങ്ങ​ൾ​ക്കും ആ​രാ​ധ​ക​വൃ​ന്ദം വ​ള​രെ​യേ​റെ​യു​ണ്ട്. സോ​ഷ്യ​ൽ​ മീ​ഡി​യ സൈ​റ്റു​ക​ളി​ലാ​വ​ട്ടെ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണം ല​ക്ഷ​ങ്ങ​ൾ വ​രും. താ​ര​ങ്ങ​ൾ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മ​റ്റും വ​ഴി ജ​ന​ങ്ങ​ളി​ലെ​ത്തും. ഇ​ത് ക​ന്പ​നി​ക​ൾ​ക്ക് ചെ​ല​വി​ല്ലാ​തെ​യു​ള്ള പ​ര​സ്യ​മാ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

2. വാ​ണി​ജ്യ​സാ​ധ്യ​ത​ക​ൾ വ​ർ​ധി​ക്കും

താ​ര​ങ്ങ​ൾ​ക്കു​ള്ള മാ​ധ്യ​മ​ശ്ര​ദ്ധ​യും സ്വാ​ധീ​ന​വും ജ​ന​ങ്ങ​ളെ ഉ​ത്പ​ന്ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കും. മി​ക്ക താ​ര​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളി​ലും ടെ​ക് മേ​ഖ​ല​യി​ലു​മാ​ണ് കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്താ​റു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​സാ​ധ്യ​ത​യു​ള്ള​തും ഈ ​മേ​ഖ​ല​ക​ളി​ൽ​ത്ത​ന്നെ. താ​ര​ങ്ങ​ൾ​ക്ക് ഈ ​ഉ​ത്പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നും ക​ഴി​യും.

3. നി​ക്ഷേ​പ​ങ്ങ​ൾ കൂ​ടും

താ​ര​ങ്ങ​ളു​ടെ നി​ക്ഷേ​പം മ​റ്റു നി​ക്ഷേ​പ​രെ​ക്കൂ​ടി സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കും.

4. ജീ​വ​ന​ക്കാ​രു​ടെ ആ​ത്മ​വി​ശ്വാ​സ​മു​യ​ർ​ത്തും

താ​ര​ങ്ങ​ൾ നി​ക്ഷേ​പം ന​ട​ത്തി ക​മ്പ​നി​യോ​ട് കൂ​ടു​ത​ൽ അ​ടു​ത്തു​നി​ൽ​ക്കു​ന്പോ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ക​മ്പ​നി​യോ​ട് കൂ​ടു​ത​ൽ അ​ടു​പ്പ​മു​ണ്ടാ​കും.

5. പ​ണം മു​ട​ക്കാ​തെ​യു​ള്ള ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

മി​ക്ക ക​മ്പ​നി​ക​ളും കോ​ടി​ക​ൾ ന​ല്കി പ​ര​സ്യ​ങ്ങ​ൾ​ക്കാ​യി താ​ര​ങ്ങ​ളെ വി​ല​യ്ക്കെ​ടു​ക്കു​ന്പോ​ൾ അ​ങ്ങോ​ട്ടു ഫ​ണ്ടിം​ഗ് ന​ട​ത്തി ത​ങ്ങ​ളു​ടെ ബ്രാ​ൻ​ഡ് നെ​യിം ക​ന്പ​നി​ക​ൾ​ക്കു ന​ല്കു​ക​യാ​ണ് താ​ര​ങ്ങ​ൾ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. ഇ​ത് വ​ലി​യൊ​ര​ള​വി​ൽ ചെ​ല​വ് കു​റ​യ്ക്കു​ന്നു​ണ്ട്.


ഐബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.