1,590 രൂപ ചെലവാക്കിയപ്പോൾ പിന്നാലെ വന്നത് ഒരു കോടി
1,590 രൂപ ചെലവാക്കിയപ്പോൾ  പിന്നാലെ വന്നത് ഒരു കോടി
Saturday, April 15, 2017 10:28 AM IST
ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ല​ക്കി ഗ്രാ​ഹ​ക് യോ​ജ​ന പ​ദ്ധ​തി​യു​ടെ ഒ​രു കോ​ടി രൂ​പ മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​നി​ക്ക്. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ലാ​ത്തൂർ ജി​ല്ല​യി​ലു​ള്ള ശാ​ര​ദ മോ​ഹ​ൻ മെം​ഗ്ഷെ​ട്ടി എ​ന്ന വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ഒ​രു കോ​ടി രൂ​പ​യു​ടെ ഭാ​ഗ്യം തേ​ടി​യെ​ത്തി​യ​ത്. ല​ക്കി ഗ്രാ​ഹ​ക് യോ​ജ​ന, ഡി​ജി ധ​ൻ വ്യാ​പാ​ർ യോ​ജ​ന പ​ദ്ധ​തി​ക​ളു​ടെ മെ​ഗാ ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ​വ​രെ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദി​ച്ചു. ര​ണ്ടു പ​ദ്ധ​തി​ക​ളി​ലു​മാ​യി 258 കോ​ടി രൂ​പ​യു​ടെ പു​ര​സ്കാ​രം സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.
ര​ണ്ടാം വ​ർ​ഷ ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ ശാ​ര​ദ ത​ന്‍റെ റൂ​പേ കാ​ർ​ഡ് വ​ഴി പു​തി​യ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഇ​എം​ഐ അ​ട​ച്ച​താ​ണ് ഈ ​സൗ​ഭാ​ഗ്യ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. റു​പേ കാ​ർ​ഡ് വ​ഴി 1,590 രൂ​പ​യാ​ണ് ശാ​ര​ദ അ​ട​ച്ച​ത്.

ര​ണ്ടാം സ​മ്മാ​ന​മാ​യ 50 ല​ക്ഷം രൂ​പ ല​ഭി​ച്ച​ത് ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള ഹ​ർ​ദി​ക് കു​മാ​ർ എ​ന്ന പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. റൂ​പേ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് 1,100 രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. മൂ​ന്നാം സ​മ്മാ​ന​മാ​യ 25 ല​ക്ഷം രൂ​പ നേ​ടി​യ​താ​വ​ട്ടെ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഷെ​ർ​പു​ർ ജി​ല്ല​യി​ലെ ഭാ​ര​ത് സിം​ഗ് എ​ന്ന ആ​ൾ​ക്കാ​ണ്. അ​ദ്ദേ​ഹം ന​ട​ത്തി​യ 100 രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് ഈ ​വ​ലി​യ നേ​ട്ടം സ​മ്മാ​നി​ച്ച​ത്.


അ​തേ​സ​മ​യം, വ്യാ​പാ​രി​ക​ൾ​ക്കാ​യി ആ​വി​ഷ്ക​രി​ച്ച ഡി​ജി ധ​ൻ വ്യാ​പാ​ർ യോ​ജ​ന​യി​ൽ 50 ല​ക്ഷം രൂ​പ​യു​ടെ ഒ​ന്നാം സ​മ്മാ​ന​ത്ത​ിന​ർ​ഹ​നാ​യ​ത് ത​മി​ഴ്നാ​ട്ടി​ലെ താം​ബ​രം സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ് അ​ന​ന്ത​പ​ദ്മ​നാ​ഭ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ്വ​ല്ല​റി​യി​ൽ സ്വീ​ക​രി​ച്ച 300 രൂ​പ​യു​ടെ പേ​മെ​ന്‍റാ​ണ് ഈ ​നേ​ട്ട​ത്തി​നി​ട​യാ​ക്കി​യ​ത്.

താ​നെ​യി​ൽ ചെ​റി​യ ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തു​ന്ന രാ​ഗി​ണി രാ​ജേ​ന്ദ്ര ഉ​ത്തേ​ക​റി​നെ​ത്തേ​ടി ര​ണ്ടാം സ​മ്മാ​ന​മാ​യ 25 ല​ക്ഷം രൂ​പ​യെ​ത്തി. ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് വ​ഴി രാ​ഗി​ണി സ്വീ​ക​രി​ച്ച​ത് 510 രൂ​പ നേ​ട്ട​തി​നു കാ​ര​ണ​മാ​യി. തെ​ലു​ങ്കാ​ന​യി​ൽ മൊ​ത്ത​വ്യാ​പാ​ര​കേ​ന്ദ്രം ന​ട​ത്തു​ന്ന ഷെ​യ്ക് റാ​ഫി​ക്കാ​ണ് മൂ​ന്നാം സ​മ്മാ​ന​മാ​യ 12 ല​ക്ഷം രൂ​പ ല​ഭി​ച്ച​ത്. ഇ-​പേ​മെ​ന്‍റ് വ​ഴി അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച 2,000 രൂ​പ​യാ​ണ് നേ​ട്ട​ത്തി​നു കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.