ഇൻഫി ഓഹരി ഉടമകൾക്കു നൽകാൻ 13,000 കോടി
ഇൻഫി ഓഹരി ഉടമകൾക്കു നൽകാൻ 13,000 കോടി
Thursday, April 13, 2017 11:44 AM IST
ബം​​​ഗ​​​ളൂ​​​രു: വ​​​രു​​​മാ​​​ന​​​വും ലാ​​​ഭ​​​വും കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ഇ​​​ൻ​​​ഫോ​​​സി​​​സ് ടെ​​​ക്നോ​​​ള​​​ജീ​​​സ് ത​​​ങ്ങ​​​ളു​​​ടെ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ തു​​​ക ന​​​ൽ​​​കും. 13,000 കോ​​​ടി രൂ​​​പ ഇ​​​തി​​​നു വ​​​ക​​​യി​​​രു​​​ത്തി. ഓ​​​ഹ​​​രി​​​ക​​​ൾ തി​​​രി​​​ച്ചു വാ​​​ങ്ങി വേ​​​ണ​​​മോ അ​​​തോ സ്പെ​​​ഷ​​​ൽ ഡി​​​വി​​​ഡ​​​ന്‍റ് ന​​​ൽ​​​കി വേ​​​ണോ എ​​​ന്നു പി​​​ന്നീ​​​ടു തീ​​​രു​​​മാ​​​നി​​​ക്കും.

മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷ​​​ത്തെ ഫൈ​​​ന​​​ൽ ലാ​​​ഭ​​​വീ​​​തം ഇ​​​ന്ന​​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഓ​​​ഹ​​​രി ഒ​​​ന്നി​​​നു 14.75 രൂ​​​പ​​​യാ​​​ണ് ഇ​​​ന്ന​​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​​വീ​​​തം​​​കൂ​​​ടി ചേ​​​ർ​​​ത്ത് മൊ​​​ത്തം ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 25.75 രൂ​​​പ​​​യാ​​​യി. 7119 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​തി​​​നു മു​​​ട​​​ക്കി​​​യ​​​ത്.
മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച വ​​​ർ​​​ഷം ഇ​​​ൻ​​​ഫോ​​​സി​​​സി​​​ന് മൊ​​​ത്തം വ​​​രു​​​മാ​​​നം 9.7 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 68,484 കോ​​​ടി രൂ​​​പ​​​യാ​​​യി. ഇ​​​താ​​​ദ്യ​​​മാ​​​യി വ​​​രു​​​മാ​​​നം 10 ബി​​​ല്യ​​​ൻ ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി. വാ​​​ർ​​​ഷി​​​ക അ​​​റ്റാ​​​ദാ​​​യം 14,353 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ത​​​ലേ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 6.4 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ൽ.


മാ​​​ർ​​​ച്ചി​​​ല​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സം മൊ​​​ത്ത​​​വ​​​രു​​​മാ​​​നം 3.44 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 17120 കോ​​​ടി രൂ​​​പ​​​യാ​​​യി. മു​​​ൻ ത്രൈ​​​മാ​​​സ​​​ത്തേ​​​ക്കാ​​​ൾ കു​​​റ​​​വാ​​​യി​​​രു​​​ന്നു ഈ ​​​ത്രൈ​​​മാ​​​സ​​​ത്തി​​​ലെ 3603 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം.

ക​​​ന്പ​​​നി​​​യു​​​ടെ ഓ​​​ഹ​​​രി വി​​​ല 52 ആ​​​ഴ്ച​​​കൊ​​​ണ്ട് 20 ശ​​​ത​​​മാ​​​നം താ​​​ണു. ഇ​​​ന്ന​​​ലെ 3.71 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​ൻ​​​ഫി ഓ​​​ഹ​​​രി​​​ക്കു​​​ണ്ടാ​​​യ ഇ​​​ടി​​​വ്. 932.9 രൂ​​​പ​​​യാ​​​യി ഓ​​​ഹ​​​രി​​​വി​​​ല. സ​​​മീ​​​പ​​​ഭാ​​​വി​​​യി​​​ലെ വ​​​രു​​​മാ​​​ന-​​​ലാ​​​ഭ നി​​​ര​​​ക്കു​​​ക​​​ൾ കു​​​റ​​​വാ​​​കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണു കാ​​​ര​​​ണം.ക​​​ന്പ​​​നി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി ര​​​വി വെ​​​ങ്ക​​​ടേ​​​ശ​​​നെ നി​​​യ​​​മി​​​ച്ചു. സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് ഇ​​​ഷ്ട​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണു വെ​​​ങ്ക​​​ടേ​​​ശ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.