പുതിയ ഹ്യൂണ്ടായി ക്രെറ്റ അവതരിപ്പിച്ചു
പുതിയ ഹ്യൂണ്ടായി ക്രെറ്റ അവതരിപ്പിച്ചു
Wednesday, March 29, 2017 11:35 AM IST
ന്യൂ​ഡ​ൽ​ഹി: ഹ്യൂ​ണ്ടാ​യി​യു​ടെ ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച കോം​പാ​ക്ട് എ​സ്‌‌​യു​വി മോ​ഡ​ലാ​യ ക്രെ​റ്റ​യു​ടെ ഏ​റ്റ​വും പു​തി​യ പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചു. ഡു​വ​ൽ ടോ​ൺ നി​റ​ത്തി​നൊ​പ്പം ആ​പ്പി​ൾ കാ​ർ​പ്ലേ സി​സ്റ്റ​വും ന​ല്കി​യാ​ണ് പു​തി​യ ക്രെ​റ്റ എ​ത്തി​യി​രി​ക്കു​ന്ന​ത്. ക്രെ​റ്റ​യു​ടെ ടോ​പ് എ​ൻ​ഡ് മോ​ഡ​ലാ​യ 1.6 ലി​റ്റ​ർ എ​സ് എ​ക്സ് പ്ലസ് മോ​ഡ​ലി​ലാ​ണ് ആ​ക​ർ​ഷ​ക​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ലു​പ്പം കൂ​ടി​യ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​ത്തി​ൽ മി​റ​ർ ലി​ങ്ക്, ആ​ൻ​ഡ്രോ​യി​ഡ് ഒാ​ട്ടോ, ആ​പ്പി​ൽ കാ​ർ​പ്ലേ തു​ട​ങ്ങി​യ പ്ര​വ​ർ​ത്തി​ക്കു​ന്നു. മു​ൻ മോ​ഡ​ലു​ക​ളി​ലെ സ​വി​ശേ​ഷ​ത​ക​ളാ​യി​രു​ന്ന എ​ൽ​ഇ​ഡി ഡേ​ടൈം റ​ണ്ണിം​ഗ് ലൈ​റ്റ്, എ​ൽ​ഇ​ഡി ടെ​യ്ൽ ലാ​ന്പ്, 17 ഇ​ഞ്ച് അ​ലോ​യ് വീ​ൽ തു​ട​ങ്ങി​യ​വ ഈ ​മോ​ഡ​ലി​ലും ന​ല്കി​യി​ട്ടു​ണ്ട്.


ചു​വ​പ്പ്, വെ​ള്ള എ​ന്നീ ബോ​ഡി ക​ള​റു​ക​ൾ​ക്ക് ക​റു​പ്പ് ടോ​പ്പാ​ണ് പു​തി​യ ടോ​പ് എ​ൻ​ഡ് മോ​ഡ​ലി​ൽ ന​ല്കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ ഇ​ന്‍റീ​രി​യ​റി​ലും ബ്ലാ​ക്ക്, റെ​ഡ് കോം​ബിനേ​ഷ​ൻ ന​ല്കി​യി​ട്ടു​ണ്ട്. പു​തി​യ ക്രെ​റ്റ​യു​ടെ വി​ല ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.