റ​ബ​ർവി​ല​യി​ൽ നേ​രി​യ ഇ​ടി​വ്
റ​ബ​ർവി​ല​യി​ൽ നേ​രി​യ ഇ​ടി​വ്
Monday, March 27, 2017 11:24 AM IST
കോ​​ട്ട​​യം: റ​​ബ​​ർ വി​​ല വീ​​ണ്ടും താ​​ഴേ​​ക്ക്. ആ​​ർ​​എ​​സ് എ​​സ് നാ​​ലി​​ന് 148 രൂ​​പ​​യും അ​​ഞ്ചി​​ന് 147 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വി​​ല. തായ്‌‌ലാൻ‌ഡ് വലിയ അളവിൽ റബർ വിൽക്കുന്പോൾ അ​​ന്താ​​രാ​ഷ്‌​ട്ര വി​​ല ഇ​​ടി​​യു​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലി​​ൽ വ്യ​​വ​​സാ​​യി​​ക​​ൾ വി​​പ​​ണി വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​ണ്. പ്ര​​ധാ​​ന ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്ക് ഒ​​രു മാ​​സ​​ത്തെ റ​​ബ​​ർ സ്റ്റോ​​ക്കു​​ണ്ട്. 150 രൂ​​പ​​യ്ക്കു മു​​ക​​ളി​​ൽ ച​​ര​​ക്ക് വാ​​ങ്ങി​​യ വ്യാ​​പാ​​രി​​ക​​ളും ആ​​ശ​​ങ്ക​​യി​​ലാ​​ണ്.

ജ​​നു​​വ​​രി ര​​ണ്ടാം വാ​​ര​​ത്തി​​ലാ​​ണു വി​​ല 150 ക​​ട​​ന്ന​​ത്. 160 രൂ​​പ​​യ്ക്കു വ​​രെ വ്യാ​​പാ​​രം ന​​ട​​ന്ന ​ശേ​​ഷം ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി വി​​ല ഇ​​ടി​​യു​​ക​​യാ​​ണ്. ഇ​​ന്ന​​ലെ ഏ​​റെ​​യി​​ട​​ങ്ങ​​ളി​​ലും 145 രൂ​​പ​​യ്ക്കാ​​ണു വ്യാ​​പാ​​രി​​ക​​ൾ ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്നു ച​​ര​​ക്ക് വാ​​ങ്ങി​​യ​​ത്. ഒ​​റ്റ​​പ്പെ​​ട്ട വേ​​ന​​ൽ​​മ​​ഴ ല​​ഭി​​ച്ച പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല.


ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 6.45 ല​​ക്ഷം ട​​ണ്‍ ആ​​ഭ്യ​​ന്ത​​ര റ​​ബ​​ർ ഉ​​ദ്പാ​​ദ​​ന​​മാ​​ണു റ​​ബ​​ർ ബോ​​ർ​​ഡ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. മു​​ൻ വ​​ർ​​ഷ​​ത്തെ 5.62 ല​​ക്ഷം ട​​ണ്ണി​​നെ അ​​പേ​​ക്ഷി​​ച്ച് ഇ​​ക്കു​​റി 14.8 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടെ​​ന്നു ബോ​​ർ​​ഡ് പ​​റ​​യു​​ന്നു. ഡി​​മാ​​ൻ​​ഡി​​ന് അ​​നു​​സ​​രി​​ച്ച് ഉ​​ത്പാ​​ദ​​നം ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം 4.22 ല​​ക്ഷം ട​​ണ്‍ റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യേ​​ണ്ടി വ​​ന്നു. കാ​​ലാ​​വ​​സ്ഥ മോ​​ശ​​മാ​​യാ​​ൽ ബോ​​ർ​​ഡി​​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ല​​നു​​സ​​രി​​ച്ച് ഇ​​ക്കൊ​​ല്ലം ഉ​​ത്പാ​​ദ​​നം ന​​ട​​ക്കാ​​നി​​ട​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.