വ്യവസായികൾ വിട്ടുനിൽക്കുന്നു; റബർവില താഴേക്ക്
വ്യവസായികൾ വിട്ടുനിൽക്കുന്നു; റബർവില താഴേക്ക്
Thursday, March 23, 2017 11:32 AM IST
കോ​ട്ട​യം: മാ​ർ​ക്ക​റ്റി​ൽ ച​ര​ക്കു വ​ര​വ് കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലും റ​ബ​ർവി​ല ഇ​ടി​യു​ന്നു. അ​ന്താ​രാ​ഷ്‌ട്ര വി​ല കു​റ​യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ പ്ര​മു​ഖ ട​യ​ർ ക​ന്പ​നി​ക​ൾ ഒ​രാ​ഴ്ച​യാ​യി മാ​ർ​ക്ക​റ്റി​ൽ സ​ജീ​വ​മ​ല്ല. ഇ​ന്ന​ലെ ആ​ർ​എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന്149 രൂ​പ​യും വ്യാ​പാ​രി വി​ല 146 രൂ​പ​യു​മാ​യി​രു​ന്നു.

ട​യ​ർ ക​ന്പ​നി​ക​ൾ വി​ട്ടു​നി​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ ഒ​രു കി​ലോ റ​ബ​റി​ന് 14 രൂ​പ​യു​ടെ കുറവാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ്യാ​പാ​രി​ക​ൾ എ​ത്തി​ച്ച ലോ​ഡ് ഒ​രാ​ഴ്ച​യാ​യി ട​യ​ർ ക​ന്പ​നി ഗോ​ഡൗ​ണു​ക​ളി​ൽ ഇ​റ​ക്കാ​ൻ താ​ത്​പ​ര്യ​പ്പെ​ടു​ന്നി​ല്ല. വേ​ന​ൽ​മ​ഴ തു​ട​രു​ന്ന​തി​നാ​ൽ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് ഉ​ട​നെ ആ​രം​ഭി​ക്കി​ല്ല. ക​ർ​ഷ​ക​രു​ടെ കൈ​വ​ശം റ​ബ​ർ സ്റ്റോ​ക്കു​മി​ല്ല.


റ​ബ​ർവി​ല താ​ഴു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ​ർ വി​ലസ്ഥി​ര​താ പ​ദ്ധ​തി ഉ​ട​ൻ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. സ​ർ​ക്കാ​ർ വി​ല ഉ​റ​പ്പു ന​ൽ​കാ​തെ ഉ​ത്പാ​ദ​നം കു​റ​യു​ന്ന വ​രും മാ​സ​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.