ടൊയോട്ടയുടെ പുതിയ കൊറോള ആൾട്ടിസ് സെഡാൻ വിപണിയിൽ
ടൊയോട്ടയുടെ പുതിയ കൊറോള ആൾട്ടിസ് സെഡാൻ വിപണിയിൽ
Thursday, March 16, 2017 11:20 AM IST
കൊ​ച്ചി: ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​റി​ന്‍റെ സെ​ഡാ​നാ​യ പു​തി​യ കൊ​റോ​ള ആ​ൾ​ട്ടി​സ് വി​പ​ണി​യി​ലി​റ​ക്കി. മി​ക​ച്ച രൂ​പ​ക​ല്പ​ന​യും എ​ൻ​ജി​നിയ​റിം​ഗു​മാ​ണ് പു​തി​യ കൊ​റോ​ള ആ​ൾ​ട്ടി​സി​ന്‍റെ പ്ര​ത്യേ​ക​ത.

പു​തി​യ കൊ​റോ​ള ആ​ൾ​ട്ടി​സി​ൽ സ്റ്റൈ​ലി​ഷ് ഗ്രി​ൽ, എ​ൽ​ഇ​ഡി ഹെ​ഡ്‌​ലാം​പു​ക​ൾ, എ​ൽ​ഇ​ഡി ഡേ ​ടൈം റ​ണ്ണിം​ഗ് ലാം​പ്, പു​തി​യ 16 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ൾ, പു​തുതാ​യി രൂ​പ​പ്പെ​ടു​ത്തി​യ ഇ​ൻ​സ്ട്രു​മെ​ന്‍റ് പാ​ന​ൽ, സോ​ഫ്റ്റ് ട​ച്ച് ഡാ​ഷ്ബോ​ഡ്, ഫ്ലാ​ക്സ​ണ്‍ ഇ​ന്‍റീ​രി​യ​ർ നി​റം എ​ന്നി​വ​യാ​ണ് പു​തി​യ ആ​ൾ​ട്ടി​സി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ.

ഏ​ഴ് എ​സ്ആ​ർ​എ​സ് എ​യ​ർ​ബാ​ഗു​ക​ൾ, ഹി​ൽ സ്റ്റാ​ർ​ട്ട് അ​സി​സ്റ്റ് ക​ണ്‍ട്രോ​ൾ, വെ​ഹി​ക്കി​ൾ സ്റ്റെ​ബി​ലി​റ്റി ക​ണ്‍ട്രോ​ൾ, ആ​ഘാ​ത​ം ത​ട​യു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ, യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ശ​ക്ത​മാ​യ കാ​ബി​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടു​ത്തി മി​ക​ച്ച സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.


ടൊ​യോ​ട്ട​യു​ടെ ഏ​റ്റ​വു​മ​ധി​കം വി​ല്പ​ന​യു​ള്ള സെ​ഡാ​നാ​ണ് കൊ​റോ​ള ആ​ൾ​ട്ടി​സ് എ​ന്ന് ടൊ​യോ​ട്ട കി​ർ​ലോ​സ്്ക​ർ മോ​ട്ടോ​ർ ഡ​യ​റ​ക്ട​റും സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ. രാ​ജ പ​റ​ഞ്ഞു.

15,87,500 രൂ​പ​യാ​ണ് പു​തി​യ കൊ​റോ​ള ആ​ൾ​ട്ടി​സി​ന്‍റെ എ​ക്സ്ഷോ​റൂം വി​ല. വി​എ​ൽ (സി​വി​ടി), ജി​എ​ൽ (എം​ടി), ജി (​സി​വി​ടി), ജി (​എം​ടി) എ​ന്നീ പെ​ട്രോ​ൾ മോ​ഡ​ലു​ക​ളും ഡി​ജി​എ​ൽ (എം​ടി), ഡി​ജി (എം​ടി) എ​ന്നീ ഡീ​സ​ൽ മോ​ഡ​ലു​ക​ളു​മാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.