ഇസ്രേലി കമ്പനിയായ മൊബിൽ ഐയെ ഇന്‍റെൽ വാങ്ങും
ഇസ്രേലി കമ്പനിയായ മൊബിൽ ഐയെ  ഇന്‍റെൽ വാങ്ങും
Monday, March 13, 2017 11:15 AM IST
ജെ​റു​സ​ലം: അ​മേ​രി​ക്ക​ൻ ചി​പ്പ് ക​മ്പ​നി​യാ​യ ഇ​ന്‍റെ​ൽ ഇ​സ്രേ​ലി ക​മ്പ​നി​യാ​യ മൊ​ബി​ൽ ഐ​യെ വാ​ങ്ങും. 1500 കോ​ടി ഡോ​ള​റി​നാ​ണ് ഇ​ട​പാ​ടെ​ന്ന് ഇ​സ്രേലി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് മൊ​ബി​ൽ ഐ ​വൈ​കാ​തെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യേ​ക്കും. ഇ​സ്ര​യേ​ലി​ലെ എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും വ​ലി​യ ഹൈ-​ടെ​ക് ക​മ്പ​നി​യാ​ണ് മൊ​ബി​ൽ ഐ. ​വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള സെ​ൻ​സ​റു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ വി​ത​ര​ണ​ക്കാ​രു​മാ​ണ്.
ബി​എം​ഡ​ബ്ല്യു നി​ർ​മി​ക്കു​ന്ന 40 സെ​ൽ​ഫ് ഡ്രൈ​വിം​ഗ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്‍റെ​ലും മൊ​ബി​ൽ ഐ​യും സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കും. ഈ ​വ​ർ​ഷം പ​കു​തി​ക്കു​ ശേ​ഷം ഈ ​കൈ​കോ​ർ​ക്ക​ലു​ണ്ടാ​വു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.


വാ​ഹ​നാ​പ​ക​ട​ങ്ങ​ളും അ​തേ​ത്തു​ട​ർ​ന്നു​ള്ള മ​ര​ണ​ങ്ങ​ളും കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1999​ലാ​ണ് മൊ​ബി​ൽ ഐ ​സ്ഥാ​പി​ത​മാ​യ​ത്. 2014ൽ ​ന്യൂയോ​ർ​ക്ക് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ ക​മ്പ​നി ലി​സ്റ്റ് ചെ​യ്തു. ഗോ​ൾ​ഡ്മാ​ൻ സാ​ക്സ് 13 കോ​ടി ഡോ​ള​ർ നി​ക്ഷേ​പം ഈ ​ക​മ്പ​നി​യി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.