മാ​രു​തി സു​സു​കി, ഹ്യു​ണ്ടാ​യി, റെ​നോ ക​മ്പ​നി​ക​ൾ​ക്കു നേ​ട്ടം
മാ​രു​തി സു​സു​കി, ഹ്യു​ണ്ടാ​യി, റെ​നോ ക​മ്പ​നി​ക​ൾ​ക്കു നേ​ട്ടം
Wednesday, March 1, 2017 11:36 AM IST
മും​ബൈ: ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന​വി​പ​ണി ക​ര​ക​യ​റി​ത്തു​ട​ങ്ങി. പോ​യ മാ​സം പ്ര​ധാ​ന ക​ന്പ​നി​ക​ളു​ടെ വാ​ഹ​ന വി​ല്പ​ന ഉ​യ​ർ​ന്നു. മാ​രു​തി സു​സു​കി, റെ​നോ, ഹ്യു​ണ്ടാ​യി ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ലെ വി​ല്പ​ന​യി​ൽ ക​രു​ത്തു​കാ​ട്ടി. അ​തേ​സ​മ​യം ക​യ​റ്റു​മ​തി​യി​ൽ ക​രു​ത്തു​തെ​ളി​യി​ച്ച​ത് ഫോ​ർ​ഡാ​ണ്.

ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ മാ​റി​ത്തു​ട​ങ്ങി​യ​തും പു​തി​യ ധ​ന​കാ​ര്യ വ​ർ​ഷം വാ​ഹ​ന​വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന ഭീ​തി​യും വി​ല്പ​ന ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. ഈ ​മാ​സ​വും വി​പ​ണി​യി​ൽ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കാം.

മാ​രു​തി സു​സു​കി

സി​യാ​സ്, ബ്രെ​സ്സ, ബ​ലേ​നോ തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളു​ടെ വി​ജ​യ​ത്തേ​രി​ലേ​റി മാ​രു​തി​യു​ടെ വി​ല്പ​ന ഉ​യ​ർ​ന്നു. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ ഇ​ഗ്നി​സി​ന്‍റെ പ്രാ​രം​ഭ ഡി​മാ​ൻ​ഡും ഈ ​വി​ജ​യ​ത്തി​നു പി​ന്നി​ലു​ണ്ട്. പോ​യ മാ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ 11.7 ശ​ത​മാ​ന​വും ക​യ​റ്റു​മ​തി​യി​ൽ 2.2 ശ​ത​മാ​ന​വും വി​ല്പ​ന ഉ​യ​ർ​ന്നു. പു​തി​യ മോ​ഡ​ലു​ക​ളു​ടെ മു​ന്നേ​റ്റ​ത്തി​ൽ ആ​ൾ​ട്ടോ, വാ​ഗ​ൺ ആ​ർ മോ​ഡ​ലു​ക​ളു​ടെ വി​ല്പ​ന 6.8 ശ​ത​മാ​നം താ​ഴ്ന്ന് 33,079 എ​ണ്ണ​മാ​യി. ത​ലേ വ​ർ​ഷം ഇ​തേ മാ​സം 35,495 കാ​റു​ക​ൾ വി​റ്റി​രു​ന്നു.

ഹ്യു​ണ്ടാ​യി മോ​ട്ടോ​ർ

ഹ്യു​ണ്ടാ​യി മോ​ട്ടോ​ർ ഇ​ന്ത്യ ആ​റു ശ​മ​താ​നം വ​ള​ർ​ച്ച​യോ​ടെ പോ​യ മാ​സം 52,734 കാ​റു​ക​ൾ വി​റ്റു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ നാ​ലു ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ 42,327 കാ​റു​ക​ൾ വി​റ്റ​പ്പോ​ൾ 10,407 കാ​റു​ക​ൾ ക​യ​റ്റു​മ​തി ചെ​യ്തു. ക​യ​റ്റു​മ​തി വ​ള​ർ​ച്ച 15.5 ശ​ത​മാ​നം.


റെ​നോ ഇ​ന്ത്യ

രാ​ജ്യ​ത്ത് അ​തി​വേ​ഗം വ​ള​രു​ന്ന വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളി​ലൊ​ന്നാ​യ റെ​ന ഇ​ന്ത്യ 26.8 ശ​ത​മാ​നം വ​ള​ർ​ച്ച പോ​യ മാ​സം രേ​ഖ​പ്പെ​ടു​ത്തി 11,198 കാ​റു​ക​ൾ വി​റ്റു. ത​ലേ വ​ർ​ഷം ഇ​തേ മാ​സം 8,834 കാ​റു​ക​ളാ​യി​രു​ന്നു വി​റ്റ​ത്. അ​തേ​സ​മ​യം റെ​നോ​യു​ടെ ഹാ​ച്ച് ബാ​ക്ക് മോ​ഡ​ലാ​യ ക്വി​ഡി​ന്‍റെ വി​ല്പ​ന​യി​ൽ ഇ​ടി​വു​ണ്ടാ​യി. ശ​രാ​ശ​രി 9,000 കാ​റു​ക​ൾ വി​റ്റി​രു​ന്ന സ്ഥാ​ന​ത്ത് പോ​യ മാ​സം 6,924 എ​ണ്ണ​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.

ഫോ​ർ​ഡ് ഇ​ന്ത്യ

അ​മേ​രി​ക്ക​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ർ​ഡ് ത​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി ശേ​ഷി വ​ർ​ധി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​റ്റ കാ​റു​ക​ളേ​ക്കാ​ളും കൂ​ടു​ത​ൽ പോ​യ മാ​സം ക​യ​റ്റു​മ​തി ചെ​യ്തു. 8,338 കാ​റു​ക​ൾ പോ​യ മാ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​റ്റ​ഴി​ച്ച​പ്പോ​ൾ ക​ട​ൽ ക​ട​ന്ന​ത് 15,688 കാ​റു​ക​ൾ.

നി​സാ​ൻ മോ​ട്ടോ​ർ ഇ​ന്ത്യ

ജാ​പ്പ​നീ​സ് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ നി​സാ​നും വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ചെ​റു കാ​റു​ക​ളു​ടെ ബ്രാ​ൻ​ഡ് ആ​യ ഡാ​റ്റ്സ​ണി​ന്‍റെ വി​ല്പ​ന കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 24.85 ശ​ത​മാ​നം അ​ധി​ക വി​ല്പ​ന​യോ​ടെ 4,807 കാ​റു​ക​ൾ പോ​യ വാ​രം വി​റ്റു. ത​ലേ വ​ർ​ഷം ഇ​തേ മാ​സം 3,850 കാ​റു​ക​ളാ​യി​രു​ന്നു വി​റ്റി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.