സായ്ക് ഇന്ത്യയിലേക്ക്
സായ്ക് ഇന്ത്യയിലേക്ക്
Wednesday, March 1, 2017 11:36 AM IST
ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ലെ മു​ൻ​നി​ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ സാ​യ്ക് ഇ​ന്ത്യ​യി​ലേ​ക്ക്. ജ​ന​റ​ൽ മോ​ട്ടോ​ഴ്സി​ന്‍റെ (ജി​എം) ഹാ​ലോ​ൽ പ്ലാ​ന്‍റ് ഏ​റ്റെ​ടു​ത്താ​ണ് സാ​യ്ക് ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ക. ശേഷം ജി​എം മോ​ട്ടോ​ഴ്സി​ന്‍റെ വി​ല്പ​ന ശൃം​ഖ​ല ഏ​റ്റെ​ടു​ത്ത് രാ​ജ്യ​ത്ത് വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം. ഇ​തി​ന്‍റെ ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

ജി​എം ഡീ​ല​ർ​ഷി​പ്പു​ക​ൾ​ക്ക് രാ​ജ്യ​ത്ത് വ​ലി​യ അ​ള​വി​ൽ വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ‌​ന്നാ​ണ് ജി​എ​മ്മും സാ​യ്ക്കും സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ചൈ​ന​യി​ൽ ഇ​രുക​മ്പ​നി​ക​ളും ഒ​രു​മി​ച്ചാ​ണ് പ്ര​വ​ർ​ത്തിക്കുന്ന​ത്. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ടെ​ലി​ഗാ​വ് പ്ലാ​ന്‍റി​ൽ ഇ​ന്ത്യ​യി​ലെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ഏ​കീ​ക​രി​ക്കാ​ൻ ജ​ന​റ​ൽ മോ​ട്ടോ​ഴ്സ് തീ​രു​മാ​നി​ച്ച​പ്പോ​ൾ ഗു​ജ​റാ​ത്തി​ലെ ഹാ​ലോ​ൽ പ്ലാ​ന്‍റ് 2015ൽ ​അ​ട​ച്ചി​ട്ടു.


ജ​ന​റ​ൽ മോ​ട്ടോ​ഴ്സി​ന്‍റെ ഗു​ജ​റാ​ത്തി​ലെ പ്ലാ​ന്‍റ് ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടു​കൂ​ടി ഇ​ന്ത്യ​യി​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന ആ​ദ്യ ചൈ​നീ​സ് വാഹനനിർമാണക്ക​മ്പ​നി​യാ​കും സാ​യ്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.