എയർടെൽ റോമിംഗ് ചാർജുകൾ ഒഴിവാക്കുന്നു
എയർടെൽ റോമിംഗ് ചാർജുകൾ ഒഴിവാക്കുന്നു
Monday, February 27, 2017 1:20 PM IST
ന്യൂ​ഡ​​​ൽ​​​ഹി: എ​​​ല്ലാ​​​വി​​​ധ റോ​​​മിം​​​ഗ് ചാ​​​ർ​​​ജു​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ. ഔ​​​ട്ട്ഗോ​​​യിം​​​ഗ്, ഇ​​​ൻ​​​ക​​​മിം​​​ഗ്, എ​​​സ്എം​​​എ​​​സ്, ഡേ​​​റ്റ ഉ​​​പ​​​യോ​​​ഗം എ​​​ന്നി​​​വ​​​യ്ക്ക് ക​​​ന്പ​​​നി ഇനി റോ​​​മിം​​​ഗ് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കി​​​ല്ല. ജി​​​യോ​​​യു​​​മാ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ൽ പി​​​ടി​​​ച്ചു നി​​​ൽ​​​ക്കാനാ​​​യാ​​​ണ് എ​​​യ​​​ർ​​​ടെ​​​ല്ലി​​​ന്‍റെ പു​​​തി​​​യ തീ​​​രു​​​മാ​​​നം.

രാ​​​ജ്യാന്ത​​​ര കോ​​​ളു​​​ക​​​ൾക്കും ഡേ​​​റ്റ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നും ക​​​ന്പ​​​നി നി​​​ര​​​ക്ക് കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്. രാജ്യാന്തര കോ​​​ളു​​​ക​​​ളു​​​ടെ നി​​​രക്ക് 90 ശ​​​ത​​​മാ​​​നം കു​​​റ​​​ച്ച് മി​​​നി​​​റ്റി​​​ന് മൂന്നു രൂ​​​പ​​​യാക്കും. ഡേ​​​റ്റ നി​​​ര​​​ക്കു​​​ക​​​ൾ 99 ശ​​​ത​​​മാ​​​നം കു​​​റ​​​ച്ച് ഒ​​​രു എം​​​ബി​​​ക്ക് മൂ​​​ന്നു രൂ​​​പ നി​​​രക്കാക്കും. ഏ​​​പ്രി​​​ൽ ഒ​​​ന്നിന് ഇ​​​ത് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും.

റോ​മിം​ഗ് ഒ​ഴി​വാ​ക്കു​ന്നെ​ന്ന വാ​ർ​ത്ത​യെ തു​ട​ർ​ന്ന് എ​യ​ർ​ടെ​ലിന്‍റെ ഒാ​ഹ​രി വി​ല മൂ​ന്നു ശ​ത​മാ​നം താ​ഴ്ന്നു. എ​യ​ർ​ടെ​ലിന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ നാ​ലു ശ​ത​മാ​ന​ം റോ​മിം​ഗ് ചാ​ർ​ജി​ലൂ​ടെ​യാ​ണ് നേ​ടു​ന്ന​ത്. ഇ​ത് ഒ​ഴി​വാ​ക്കി​യ​തി​ലൂ​ടെ ക​ന്പ​നി​ക്ക് വരുമാന ന​ഷ്ടം നേ​രി​ടു​മെ​ന്ന ചി​ന്ത​യാ​ണ് ഒാ​ഹ​രി ഇ​ടി​യാ​ൻ കാ​ര​ണം. എ‍യ​ർ​ടെ​ലിന്‍റെ ഈ ​തീ​രു​മാ​നം വോ​ഡാ​ഫോ​ൺ, ഐ​ഡി​യ തു​ട​ങ്ങി​യ ക​ന്പ​നി​ക​ളെ റോ​മിം​ഗ് ചാ​ർ​ജ് ഒ​ഴി​വാ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കും.


റോ​​​മിം​​​ഗ് ചാ​​​ർ​​​ജു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തോ​​​ടെ ന​​​ന്പ​​​രു​​​ക​​​ൾ മാ​​​റാ​​​തെ ത​​​ന്നെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് രാ​​​ജ്യ​​​ത്തെ​​​വി​​​ടെ​​​യും സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വു​​​മെ​​​ന്ന് എ​​​യ​​​ർ​​​ടെ​​​ൽ പ​​​റ​​​ഞ്ഞു. വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ റോ​​​മിം​​​ഗ് പാ​​​ക്കേ​​​ജ് ഇ​​​ല്ലാ​​​തെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ സേ​​​വ​​​ന​​​ം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ലും ഇ​​​നി​​​മു​​​ത​​​ൽ നി​​​സാ​​​ര​​​മാ​​​യ തു​​​ക മാ​​​ത്ര​​​മേ ഈ​​​ടാ​​​ക്കു​​​ക​​​യു​​​ള്ളു എ​​​ന്നും ക​​​ന്പ​​​നി പ​​​റ​​​ഞ്ഞു. എ​​​യ​​​ർ​​​ടെ​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഇനി രാ​​​ജ്യ മു​​​ഴു​​​വ​​​നും ലോ​​​ക്ക​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​നു സ​​​മാ​​​ന​​​മാ​​​ണെ​​​ന്നും ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഗോ​​​പാ​​​ൽ മി​​​ത്ത​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.