ഇന്ത്യൻ എൻജിനിയർമാരെ പരിഗണിക്കാത്തതിൽ ചൈനയ്ക്കു സങ്കടം
ഇന്ത്യൻ എൻജിനിയർമാരെ പരിഗണിക്കാത്തതിൽ ചൈനയ്ക്കു സങ്കടം
Saturday, February 25, 2017 12:51 PM IST
ബെ​യ്ജിം​ഗ്: ഇ​ന്ത്യ​ൻ എ​ൻ​ജി​നി​യ​ർ​മാ​രെ ടെ​ക്നോ​ള​ജി മേ​ഖ​ല​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​തെ അ​വ​ഗ​ണി​ച്ച​തി​ൽ ചൈ​ന​യ്ക്ക് ഇ​പ്പോ​ൾ സ​ങ്ക​ടം. ക​ണ്ടു​പി​ടിത്ത ക​ഴി​വു​ക​ൾ നി​ല​നി​ർ​ത്താ​നാ​യി ഇ​ന്ത്യ​ൻ ക​ഴി​വു​ക​ൾ പ്ര​യോ​ജന​പ്പെ​ടു​ത്താ​ത്ത​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന​ത് ചൈ​ന അം​ഗീ​ക​രി​ക്കു​ന്ന​താ​യി ചൈ​നീ​സ് ഒൗ​ദ്യോ​ഗി​ക പ​ത്ര​മാ​യ ഗ്ലോ​ബ​ൽ ടൈം​സ് വെ​ളി​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ക്കാ​രെ അ​വ​ഗ​ണി​ച്ച് അ​മേ​രി​ക്ക​യി​ൽ​നി​ന്നും യൂ​റോ​പ്പി​ൽ​നി​ന്നു​മു​ള്ള എ​ൻ​ജി​ന​യ​ർ​മാ​രെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്കു നി​യ​മി​ക്കു​കാ​യി​രു​ന്നെ​ന്നു പ​ത്രം വി​ല​യി​രു​ത്തി. ഇ​ന്ത്യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ വി​മ​ർ​ശ​ന​രീ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ത്രം ക​ഴി​ഞ്ഞ കു​റ​ച്ച് ആ​ഴ്ച​ക​ളാ​യി ഇ​ന്ത്യ​യെ പു​ക​ഴ്ത്തു​ന്ന വി​ധ​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളാ​ണു ന​ല്കു​ന്ന​ത്.


ക​ഴി​ഞ്ഞ കു​റ​ച്ചു​ വ​ർ​ഷ​ങ്ങ​ളാ​യി ടെ​ക് മേ​ഖ​ല​യി​ൽ ചൈ​ന പി​ന്നോ​ട്ടാ​ണെ​ന്ന് പ​ത്രം വി​ല​യി​രു​ത്തു​ന്നു. കൂ​ടാ​തെ, ചി​ല ടെ​ക് ക​മ്പ​നി​ക​ൾ ചൈ​ന​യി​ൽ​നി​ന്നു മാ​റി ഇ​ന്ത്യ​യി​ൽ ചു​വ​ടു​റ​പ്പി​ക്കു​ന്നു. കു​റ​ഞ്ഞ വേ​ത​ന​വും മി​ക​ച്ച ക​ഴി​വു​മാ​ണ് ചൈ​നീ​സ് ക​മ്പ​നി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ സി​എ ടെ​ക്നോ​ള​ജീ​സി​ന്‍റെ ചൈ​ന​യി​ലു​ള്ള റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ടീ​മി​ൽ​നി​ന്ന് 300 പേ​രെ നീ​ക്കംചെ​യ്തി​രു​ന്നു. ഇ​ന്ത്യ​യി​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച് 2,000 സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ നി​യ​മി​ക്കു​ക​യും ചെ​യ്തു. ക​ഴി​വു​ള്ള യു​വാ​ക്ക​ൾ ഇ​ന്ത്യ​യി​ലു​ള്ള​താ​ണ് വ​ൻ​കി​ട ക​മ്പ​നി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.