ആപ്പിൾ പാർക്ക് "സ്പേസ്ഷിപ്പ്' ഏപ്രിലിൽ
ആപ്പിൾ പാർക്ക്  സ്പേസ്ഷിപ്പ്  ഏപ്രിലിൽ
Thursday, February 23, 2017 1:25 PM IST
സി​ലി​ക്ക​ൺ​വാ​ലി: ആ​പ്പി​ളി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ സ്പേ​സ്ഷി​പ്പ് കാ​ന്പ​സി​ന്‍റെ നി​ർ​മാ​ണം ഏ​പ്രി​ലി​ൽ തു​ട​ങ്ങു​മെ​ന്ന് ക​മ്പ​നി. സ്ഥാ​പ​ക​ൻ സ്റ്റീ​വ് ജോ​ബ്സി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ നീ​ക്കം. 12,000 പേ​ർ​ക്ക് ജോ​ലി ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള വി​ധ​ത്തി​ലാ​ണ് പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം. ക​ന്പ​നി​യു​ടെ ഇ​ന്നൊ​വേ​ഷ​ൻ കേ​ന്ദ്രം ഇ​നി സ്പേ​സ്ഷി​പ്പാ​യി​രി​ക്കും.

സ്റ്റീ​വ് ജോ​ബ്സി​ന്‍റെ പേ​രി​ൽ​ത്ത​ന്നെ പ്ര​ത്യേ​ക തി​യ​റ്റ​ർ ഒ​രു​ക്കു​മെ​ന്നും സി​ഇ​ഒ ടിം ​കു​ക്ക് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. സ്റ്റീ​വ് ജോ​ബ്സി​ന്‍റെ 62-ാം ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന്.

പു​തു ത​ല​മു​റ‌​യ്ക്കു​വേ​ണ്ടി ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ ന​ട​ത്താ​ൻ ആ​പ്പി​ൾ പാ​ർ​ക്ക് എ​ന്ന​ത് സ്റ്റീ​വ് ജോ​ബ്സി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നെ​ന്ന് കു​ക്ക് പ​റ​ഞ്ഞു. പു​തി​യ ആ​പ്പി​ൾ പാ​ർ​ക്കി​ൽ ഫി​റ്റ്നെ​സ് സെ​ന്‍റ​ർ, ന​ട​പ്പാ​ത​ക​ൾ, റി​സ​ർ​ച്ച് ലാ​ബു​ക​ൾ, സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ, ഫ​ല​വൃ​ക്ഷ​ത്തോ​ട്ടം തു​ട​ങ്ങി​യ​വ​യു​ണ്ടാ​യി​രി​ക്കും. ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ​പോ​ലെ​ത​ന്നെ വ്യ​ത്യ​സ്ത​ത നി​റ​ഞ്ഞ​താ​യി​രി​ക്കും ഈ ​സ്പേ​സ് ഷി​പ് കാ​ന്പ​സെ​ന്ന് ചീ​ഫ് ഡി​സൈ​ൻ ഓ​ഫീ​സ​ർ ജോ​ണി ഈ​വ് പ​റ​ഞ്ഞു.


മാ​ർ​ക്ക​റ്റിം​ഗ് വി​ധ​ഗ്ധ​നാ​യി​രു​ന്ന സ്റ്റീ​വ് ജോ​ബ്സും സ്റ്റീ​വ് വോ​സ്നി​യാ​ക്കും കൂ​ടി ആ​പ്പി​ൾ എ​ന്ന ബ്രാ​ൻ​ഡി​നെ ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള ക​മ്പ​നി​യാ​ക്കി വാ​ർ​ത്തെ​ടു​ത്തു. ആ​പ്പി​ൾ കം​പ്യൂ​ട്ട​റു​ക​ളു​ടെ പി​താ​വ് സ്റ്റീ​വ് വോ​സ്നി​യാ​ക്കാ​ണ്. കോ​ള​ജി​ൽ​നി​ന്നു പു​റ​ത്താ​യ ര​ണ്ടു പേ​രു​ടെ ബു​ദ്ധി​യി​ൽ തെ​ളി​ഞ്ഞ ആ​ശ​യം ഇ​ന്ന് ലോ​ക​ത്ത് ജോ​ലി, വി​നോ​ദം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം എ​ന്നു​തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.