ക്ലാ​സി​ക് ശ്രേ​ണി​യൊരു​ക്കി ക​ല്യാ​ണ്‍ സി​ൽ​ക്സ്
ക്ലാ​സി​ക് ശ്രേ​ണി​യൊരു​ക്കി  ക​ല്യാ​ണ്‍ സി​ൽ​ക്സ്
Friday, February 17, 2017 1:32 PM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ കോ​​​ട്ട​​​ണ്‍ ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം നെ​​​യ്ത്ത് ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ത്തു​​​ന്നു. കോ​​​ട്ട​​​ണ്‍ ക്ലാ​​​സി​​​ക്സ് എ​​​ന്ന പേ​​​രി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കോ​​​ട്ട​​​ണ്‍ മേ​​​ള​​​യ്ക്ക് ഇ​​ന്ന​​ലെ ​ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ തി​​​രി‌​​​തെ​​​ളി​​​ഞ്ഞു. ഇ​​​ന്ത്യ​​​യു​​​ടെ വി​​​വി​​​ധ ദി​​​ക്കു​​​ക​​​ളി​​​ലു​​ള്ള ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ടു ശേ​​​ഖ​​​രി​​​ച്ച ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു കോ​​​ട്ട​​​ണ്‍ സാ​​​രി​​​ക​​​ളും ഇ​​​ത​​​ര കോ​​​ട്ട​​​ണ്‍ ശ്രേ​​​ണി​​​ക​​​ളു​​​മാ​​​ണ് ഈ ​​​മേ​​​ള​​​യി​​ൽ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ബ്ലോ​​​ക് - പ്രി​​​ന്‍റ്, പ്രി​​​ന്‍റ​​​ഡ് ആ​​​ൻ​​​ഡ് ത്രെ​​​ഡ് ബോ​​​ർ​​​ഡ​​​ർ, കോ​​​ട്ട​​​ണ്‍ ജ്യൂ​​​ട്ട് പ​​​ല്ലു എ​​​ന്നി​​​വ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ള​​​ക്ടേ​​ഴ്സ് എ​​​ഡി​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ട്ട് വ​​​ർ​​​ക്ക്, എം​​​ബ്ലോ​​​യ്ഡ​​​റി വ​​​ർ​​​ക്ക്, മി​​​റ​​​ർ വ​​​ർ​​​ക്ക്, മ്യൂ​​​റ​​​ൽ വ​​​ർ​​​ക്ക് എ​​​ന്നി​​​വ​​​യാ​​​ൽ സ​​​മൃ​​​ദ്ധ​​​മാ​​​യ സാ​​​രി​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ക്കു​​​ന്നു.


റി​​​യ​​​ൽ ലാ​​​ൻ​​​ഡ്സ്കേ​​​പ് ക​​​ളേ​​​ഴ്സ്, എ​​​ർ​​​ത്ത് ഷെ​​​യ്ഡ്സ്, ട്രൈ​​​ബ​​​ൽ ക​​​ളേ​​​ഴ്സ്, ഫോ​​​റ​​​സ്റ്റ് ഹ്യൂ​​​സ്, പേ​​​സ്റ്റ​​​ൽ ക​​​ള​​​ക്്ഷ​​​ൻ​​​സ് എ​​​ന്നി​​​ങ്ങ​​​നെ വ​​​ർ​​​ണ​​​ങ്ങ​​​ളു​​​ടെ വ​​​ലി​​​യ ശേ​​​ഖ​​​രം ത​​​ന്നെ ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ ക​​​ള​​​ർ ലാ​​​ബു​​​ക​​​ൾ കോ​​​ട്ട​​​ൺ വ​​​സ്ത്ര​​​ങ്ങ​​​ളി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്നു. കോ​​​ട്ട​​​ണ്‍ ക്ലാ​​​സി​​​ക്സി​​​ലൂ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന കോ​​​ട്ട​​​ണ്‍ ശ്രേ​​​ണി​​​ക​​​ളു​​​ടെ വി​​​ല 199 രൂ​​​പ മു​​​ത​​​ലാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​കയെന്നും ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.