മേഡ് ഇൻ ഇന്ത്യ അല്ല, മാഡ് ഇൻ ഇന്ത്യ: രാജീവ് ബജാജ്
മേഡ് ഇൻ ഇന്ത്യ അല്ല, മാഡ് ഇൻ ഇന്ത്യ: രാജീവ് ബജാജ്
Friday, February 17, 2017 1:32 PM IST
മും​ബൈ: ബ​ജാ​ജ് വ​ള​രെ പ്ര​തീ​ക്ഷ​യോ​ട രാ​ജ്യ​ത്ത് അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച ക്വാ​ഡ്രി സൈ​ക്കി​ന് അ​നു​മ​തി ന​ല്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് രാ​ജീ​വ് ബ​ജാ​ജ്. റെ​ഗു​ലേ​റ്റ​റി ഏ​ജ​ൻ​സി​ക​ൾ മേ​ഡ് ഇ​ൻ ഇ​ന്ത്യ​ക്കു പ​ക​രം മാ​ഡ് ഇ​ൻ ഇ​ന്ത്യ എ​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​ഞ്ചു വ​ർ​ഷം മു​ന്പ് നി​ർ​മാ​ണം തു​ട​ങ്ങി​യ ക്വാ​ഡ്രി സൈ​ക്കി​ളി​ന് ഇ​തു​വ​രെ രാ​ജ്യ​ത്ത് അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴും ത​ങ്ങ​ളു​ടെ നാ​ലു​ച​ക്ര വാ​ഹനം രാ​ജ്യ​ത്ത് വി​ൽ​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ് - രാ​ജീ​വ് പ​റ​ഞ്ഞു.


യൂ​റോ​പ്പ്, ഏ​ഷ്യ, ലാ​റ്റി​ന​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഈ ​കു​ഞ്ഞ​ൻ വാ​ഹ​ന​ത്തി​നു ല​ഭി​ച്ച​ത്. മ​തി​യാ​യ സു​ര​ക്ഷ​യും ഇ​ന്ധ​ന​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കു​ന്ന ക്വാ​ഡ്രി സൈ​ക്കി​ൾ ഇ​വി​ടെ ഇ​പ്പോ​ഴും വെ​ളി​ച്ചം കാ​ണാ​തെ ഇ​രു​ട്ടി​ൽ​ത്ത​ന്നെ. നാ​ലു ച​ക്ര​മു​ള്ള വാ​ഹ​ന​ങ്ങ​ൽ പാ​ഴാ​ണ്, ഇ​പ്പോ​ഴും മു​ച്ച​ക്ര​മാ​ണ് ന​ല്ല​തെ​ന്ന മ​നോ​ഭാ​വ​വും അ​നു​മ​തി ന​ല്കാ​ത്ത​തി​നു പി​ന്നി​ലു​ണ്ടെ​ന്ന് രാ​ജീ​വ് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.