‌ബം​ഗ​ളൂ​രു, വാ​ട്ട് എ ​റോ​ക്കിം​ഗ് സി​റ്റി!
‌ബം​ഗ​ളൂ​രു, വാ​ട്ട് എ ​റോ​ക്കിം​ഗ് സി​റ്റി!
Wednesday, January 18, 2017 2:00 PM IST
ന്യൂ​ഡ​ൽ​ഹി: ബം​ഗ​ളൂ​രു ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ടെക് ന​ഗ​രം എ​ന്നു ജെ​എ​ൽ​എ​ൽ സി​റ്റി​യു​ടെ നാ​ലാ​മ​ത് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്. ലോ​ക​ത്തെ ഐ​ടി ബി​സി​ന​സ് കേ​ന്ദ്ര​മാ​യ സി​ലി​ക്ക​ണ്‍ വാ​ലി​യെ പിന്നിലാക്കിയാണ് ഇ​ന്ത്യ​ൻ ഐ​ടി കേ​ന്ദ്ര​മാ​യ ബം​ഗ​ളൂ​രു ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു​വി​നു പി​ന്നാ​ലെ വി​യ​റ്റ്നാ​മി​ലെ ഹോ ​ചി​ൻ മി​ൻഹ ന​ഗ​ര​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. അ​മേ​രി​ക്ക​ൻ ന​ഗ​ര​മാ​യ സി​ലി​ക്ക​ണ്‍ വാ​ലി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദ് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. ഷാ​ങ്ഹാ​യിയാ​ണ് നാ​ലാം സ്ഥാ​ന​ത്ത്.

ഏ​റ്റ​വും വേ​ഗ​ത്തി​ൽ രൂ​പ​ത്തി​ൽ മാ​റ്റം വ​രു​ക​യും സ​മ്പ​ദ്‌​വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ന​ഗ​രം എ​ന്ന​താ​യി​രു​ന്നു പ​രി​ഗ​ണി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ. ഇ​തു പ്ര​കാ​രം ലോ​ക​ത്തെ 134 ന​ഗ​ര​ങ്ങ​ളെ​യാ​ണ് ജെ​എ​ൽ​എ​ൽ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ​നി​ന്നാ​ണ് ബം​ഗ​ളൂ​രു ഒ​ന്നാ​മ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.


പ​ട്ടി​ക​യി​ൽ ആ​ദ്യ മു​പ്പ​തി​ൽ ഭൂ​രി​ഭാ​ഗ​വും ഏ​ഷ്യ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലു​ള്ള ന​ഗ​ര​ങ്ങ​ളാ​ണ്. ചൈ​ന​യെ പി​ന്ത​ള്ളി ആ​ദ്യ മു​പ്പ​തി​ൽ ആ​റ് ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ൾ സ്ഥാ​നം​പി​ടി​ച്ചു.

രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യും ന​ഗ​ര​ങ്ങ​ളി​ലാ​ണെ​ന്നി​രി​ക്കെ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ൾ നേ​ടി​യ നേ​ട്ട​ത്തി​നു അ​തീ​വ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നു ജെ​എ​ൽ​എ​ൽ വി​ല​യി​രു​ത്തി. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ഒ​ഴു​ക്കു വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും, രാ​ഷ്‌​ട്രീ​യ മാ​റ്റ​ങ്ങ​ളി​ലും, സാ​മ്പ​ത്തി​ക അ​നി​ശ്ചി​താ​വ​സ്ഥ​യി​ലും ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളു​ടെ ച​ല​നാ​ത്മ​ക​ത ആ​ക​ർ​ഷ​ക​മാ​ണെ​ന്നും ജെഎൽ​എ​ൽ വി​ല​യി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.