ആമസോൺ 7500 താൽക്കാലിക നിയമനം നടത്തും
ആമസോൺ 7500 താൽക്കാലിക നിയമനം നടത്തും
Sunday, January 15, 2017 10:20 AM IST
ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ വ്യാപാര പോർട്ടലായ ആമസോ
ൺ 7500 താൽക്കാലിക നിയമനം നടത്തും. ജനുവരി 20 മുതൽ 22 വരെ ആമസോൺ "ഗ്രേറ്റ് ഇന്ത്യൻ സെയിലിന്‍റെ' ഭാഗമായി ഡെലിവറികള്‍ സുഗമമായി നടത്താനാണ് താത്കാലിക തസ്തികകളിൽ ലോജിസ്റ്റിക്സ് വിഭാഗത്തിൽ കന്പനി നിയമനം നടത്തുന്നത്.

രാജ്യത്തെ 15 ഓളം സെന്‍ററു കളിലായി നൂറോളം െഡലിവറി സ്റ്റേഷനുകളിലായാണ് നിയമനം നടക്കുക.ഈ വർഷം കന്പനി കൂടുതൽ ഉദ്യോഗാ

ർഥികളെ വിവിധ മേഖലകളിൽ നിയമിക്കും എന്നാണ് അറിയാൻ കഴിയുന്നത്.
ഓൺലൈന്‌ വ്യാപാരം മേഖലയിലെ മുഖ്യ വൈരികളായ ഫ്ളിപ്പ്കാർട്ട്, സ്നാപ്ഡീൽ എന്നിവയെ കടത്തി വെട്ടി മുന്നേറുന്നതിനായി രാജ്യത്തെ കന്പനിയുടെ സൗകര്യങ്ങളും ആൾബലവും കന്പനി വർധിപ്പിക്കും എന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.