ഇൻഫോസിസിന്‍റെ അറ്റാദായം കുറഞ്ഞു
ഇൻഫോസിസിന്‍റെ അറ്റാദായം കുറഞ്ഞു
Friday, January 13, 2017 2:03 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യാ​യ ഇ​ൻ​ഫോ​സി​സ് ത്രൈ​മാ​സ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടു. ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച പാ​ദ​ത്തി​ൽ ഇ​ൻ​ഫോ​സി​സി​ന്‍റെ അ​റ്റാ​ദാ​യം 1.35 ശ​ത​മാ​നം കു​റ​ഞ്ഞ് 3,557.20 കോ​ടി രൂ​പ​യാ​യി. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 3,606 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​റ്റാ​ദാ​യം. വ​രു​മാ​നം 0.14 ശ​ത​മാ​നം കു​റ​ഞ്ഞ് 17,286.40 കോ​ടി രൂ​പ​യാ​യി. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 17,310 കോ​ടി രൂ​പ​യാ​യി​രു​ന്നു.


യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ​നി​ന്ന് ബ്രി​ട്ട​ന്‍റെ പു​റ​ത്തു​പോ​ക്കും അ​മേ​രി​ക്ക​യി​ൽ ട്രം​പ് അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തു​മെ​ല്ലാം തു​ട​ർ​ന്നും സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ് സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​ക​ളു​ടെ സം​ഘ​ട​ന​യാ​യ നാ​സ്കോ​മി​ന്‍റെ വി​ല​യി​രു​ത്ത​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.