999 രൂപയ്ക്ക് 4ജി ഫോൺ!
Thursday, January 12, 2017 2:50 PM IST
മും​​​ബൈ: 999 രൂ​​​പ​​​യ്ക്കും 1,500 രൂ​​​പ​​​യ്ക്കും ഇ​​​ട​​​യി​​​ൽ വി​​​ല​​​യു​​​ള്ള 4ജി ​​​വോ​​​ൾ​​​ട്ട് സ്മാ​​​ർ​​​ട്ട്ഫോ​​​ൺ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കാ​​​ൻ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു. വി​​​ല കു​​​റ​​​ഞ്ഞ ര​​​ണ്ടു സ്മാ​​​ർ​​​ട്ട​​​്ഫോ​​​ണു​​​ക​​​ളെ​​​ങ്കി​​​ലും വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കാ​​​നാ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ ശ്ര​​​മം.

സ്പ്രെ​​​ഡ്ട്രം ചി​​​പ്സെ​​​റ്റു​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ച് 1500 രൂ​​​പ​​​യു​​​ടെ ഫീ​​​ച്ച​​​ർ ഫോ​​​ണു​​​ക​​​ൾ 4ജി ​​​വോ​​​ൾ​​​ട്ടാ​​​ക്കി മാ​​​റ്റാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ഇ​​​തി​​​നാ​​​യി ക്വാ​​​ൽ​​​കോം, മീ​​​ഡി​​​യ​​​ടെ​​​ക് എ​​​ന്നീ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി ജി​​​യോ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ൾ​​​ക്കാ​​​യി പ്രോ​​​സ​​​സ​​​റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന പ്ര​​​ധാ​​​ന ക​​​മ്പ​​​നി​​​ക​​​ളാ​​​ണ് ക്വാ​​​ൽ​​​കോ​​​മും മീ​​​ഡി​​​യ ​​​ടെ​​​കും.

ജി​​​യോ സ്വ​​​ന്തം ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളാ​​​യ ജി​​​യോ ചാ​​​റ്റ്, ലൈ​​​വ് ടി​​​വി, വീ​​​ഡി​​​യോ ഓ​​​ൺ ഡി​​​മാ​​​ൻ​​​ഡ്, ജി​​​യോ മ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ കൂ​​​ടു​​​ത​​​ൽ വ്യാ​​​പി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​വും പു​​​തി​​​യ സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ളി​​​ലു​​​ണ്ട്. ഒ​​​പ്പം മു​​​ന്നി​​​ലും പി​​​ന്നി​​​ലും കാ​​​മ​​​റ​​​ക​​​ളും ഉ​​​ണ്ടാ​​​കും. എ​​​ന്നാ​​​ൽ, ഈ ​​​വി​​​ല​​​കു​​​റ​​​ഞ്ഞ സ്മാ​​​ർ​​​ട്ട് ഫോ​​​ണു​​​ക​​​ൾ എ​​​ന്നു വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​മെ​​​ന്ന് വ്യ​​​ക്ത​​​മ​​​ല്ല. ത്രൈ​​​മാ​​​സ മൊ​​​ബൈ​​​ൽ​​​ഫോ​​​ൺ ട്രാ​​​ക്ക​​​റി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് ഡി​​​സം​​​ബ​​​റി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ഞ്ചാ​​​മ​​​ത്തെ ഹാ​​​ൻ​​​ഡ്സെ​​​റ്റ് വി​​​ത​​​ര​​​ണ​​​ക്കാ​​​രാ​​​ണ് റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ.


ജി​​​യോ​​​യു​​​ടെ ലൈ​​​ഫ് ബ്രാ​​​ൻ​​​ഡി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന 4ജി ​​​സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ൾ 3,500 രൂ​​​പ മു​​​ത​​​ൽ വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ചു​​​രു​​​ങ്ങി​​​യ വി​​​ല​​​യി​​​ൽ 4ജി ​​​സേ​​​വ​​​നം ന​​​ല്കു​​​ന്ന മ​​​റ്റ് സ്മാ​​​ർ​​​ട്ട്ഫോ​​​ൺ ക​​​മ്പ​​​നി​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​താ​​​ണ് ജി​​​യോ​​​യ്ക്കു നേ​​​ട്ട​​​മാ​​​യ​​​ത്.

ഇ​​​പ്പോ​​​ൾ ജി​​​യോ വ​​​രി​​​ക്കാ​​​ർ​​​ക്കാ​​​യി ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന ഹാ​​​പ്പി ന്യൂ ​​​ഇ​​​യ​​​ർ ഓ​​​ഫ​​​റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി മാ​​​ർ​​​ച്ച് 31 വ​​​രെ​​​യു​​​ള്ള​​​തി​​​നാ​​​ൽ പു​​​തി​​​യ സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ൾ​​​കൂ​​​ടി എ​​​ത്തി​​​യാ​​​ൽ ടെ​​​ലി​​​കോം മേ​​​ഖ​​​ല​​​യി​​​ൽ വീ​​​ണ്ടു​​​മൊ​​​രു കു​​​തി​​​പ്പ് പ്ര​​​തീ​​​ക്ഷി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.