പാ​നി​ക് ബ​ട്ട​ൺ ഇല്ലാ​ത്ത മൊ​ബൈ​ൽ ഫോ​ൺ ഇനി വേണ്ട
പാ​നി​ക് ബ​ട്ട​ൺ ഇല്ലാ​ത്ത മൊ​ബൈ​ൽ ഫോ​ൺ ഇനി വേണ്ട
Wednesday, January 11, 2017 1:29 PM IST
ന്യൂ​ഡ​ൽ​ഹി: അ​പാ​യ​സൂ​ച​നാ ബ​ട്ട​ൻ ഇ​ല്ലാ​ത്ത ഫോ​ണു​ക​ളു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കും. ഫെ​ബ്രു​വ​രി 28നു ​ശേ​ഷം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് പാ​നി​ക് ബ​ട്ട​ൺ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യം ഇ​ന്ന​ലെ അ​റി​യി​ച്ചു.
2017 ജ​നു​വ​രി ഒ​ന്നു മു​ത​ൽ പാ​നി​ക് ബ​ട്ട​ൺ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും ര​ണ്ടു മാ​സ​ത്തേ​ക്കു​കൂ​ടി കാ​ലാ​വ​ധി നീ​ട്ടി ന​ല്കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ​നു​സ​രി​ച്ച് പാ​നി​ക് ബ​ട്ട​ൺ അ​മ​ർ​ത്തു​ന്പോ​ൾ 112 എ​ന്ന എ​മ​ർ​ജ​ൻ​സി ന​ന്പ​രി​ലേ​ക്കാ​ണ് സ​ന്ദേ​ശം പോ​കു​ക.


പാ​നി​ക് ബ​ട്ട​ൺ ഇ​ല്ലാ​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ൾ 2018 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷം രാ​ജ്യ​ത്ത് വി​ൽ​ക്കു​ന്ന​തും സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. പു​തി​യ ഫോ​ണു​ക​ൾക്ക് ജി​പി​എ​സ് നി​ർ​ബ​ന്ധ​വു​മാ​ണ്.

ഡ​ൽ​ഹി പീ​ഡ​നം പോ​ലൊ​രു സം​ഭ​വം രാ​ജ്യ​ത്ത് ഇ​നി​യു​ണ്ടാ​വ​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​നീ​ക്കം. അ​പാ​യ സ​മ​യ​ങ്ങ​ളി​ൽ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പാ​നി​ക് ബ​ട്ട​ൺ അ​മ​ർ​ത്തു​ന്ന ആ​ർ​ക്കും ഉ​ട​ന​ടി സ​ഹാ​യം എ​ത്തി​ക്കാ​ൻ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.