2000 രൂ​പ​യു​ടെ സ്മാ​ർ​ട്ട്ഫോ​ൺ നി​ർ‌​മി​ക്ക​ണം: കേന്ദ്രസർക്കാർ
2000 രൂ​പ​യു​ടെ സ്മാ​ർ​ട്ട്ഫോ​ൺ  നി​ർ‌​മി​ക്ക​ണം: കേന്ദ്രസർക്കാർ
Monday, January 9, 2017 3:06 PM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടാ​യി​രം രൂ​പ​യ്ക്കു താ​ഴെ വി​ല​യു​ള്ള സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഒ​തു​ങ്ങു​ന്ന വി​ല​യി​ൽ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് രാ​ജ്യ​ത്തെ ക​ന്പ​നി​ക​ളോ​ട് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മൈ​ക്രോ​മാ​ക്സ്, ഇ​ന്‍റെ​ക്സ്, ലാ​വ, കാ​ർ​ബ​ൺ‌ എ​ന്നീ ക​ന്പ​നി​ക​ളോ​ടാ​ണ് നീ​തി ആ​യോ​ഗ് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ചൈ​നീ​സ് ക​ന്പ​നി​ക​ളും വ​ലി​യ ക​ന്പ​നി​ക​ളാ​യ ആ​പ്പി​ൾ, സാം​സം​ഗ് തു​ട​ങ്ങി​യ​വ​യും ച​ർ​ച്ച​യി​ൽ​നി​ന്നു വി​ട്ടു​നി​ന്നു.


വി​ല കു​റ​ഞ്ഞ സ്മാ​ർ​ട്ട്ഫോ​ണി​ലൂ​ടെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം. സാ​ധാ​ര​ണ​ക്കാ​രു​ടെ ഫീ​ച്ച​ർ ഫോ​ണു​ക​ൾ​ മാ​റ്റി സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും ഇ​തി​നു പി​ന്നി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.