ട്രിമ വാർഷികസമ്മേളനം തുടങ്ങി
ട്രിമ വാർഷികസമ്മേളനം തുടങ്ങി
Thursday, December 8, 2016 1:34 PM IST
തിരുവനന്തപുരം: തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) വാർഷികസമ്മേളനം ട്രിമ വഴുതക്കാട് താജ് വിവാന്തയിൽ ആരംഭിച്ചു.

വ്യവസായ സെക്രട്ടറി പോൾ ആന്റണി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ട്രിമ ചെയർമാൻ ഡോ. എം.ഐ. സഹദുള്ള പരിപാടിയെപ്പറ്റി വിശദീകരിച്ചു. കെപിഎംജി അഡ്വൈസറി സർവീസസ് ഡയറക്ടർ പ്രസാദ് ഉണ്ണിക്കൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ടിഎംഎഎച്ച്എൽഎൽ സിഎസ്ആർ പുരസ്കാരം ശോഭ ലിമിറ്റഡിനുവേണ്ടി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ രാമകൃഷ്ണൻ ഏറ്റുവാങ്ങി. ടിഎംഎ പ്രസിഡന്റ് എസ്. രാംനാഥ് സ്വാഗതവും സെക്രട്ടറി ജി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.


കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഡിജിറ്റൽ ഇന്ത്യ, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, സ്വച്ഛ് ഭാരത് എന്നിവ സംസ്‌ഥാനത്ത് പ്രയോജനപ്പെടുത്തുന്ന കാര്യം സമ്മേളനത്തിൽ ഇന്നു ചർച്ചചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.