ഫുഡ് ഔട്ട്ലെറ്റുകളിൽനിന്ന് ഇനി സൗന്ദര്യവർധക വസ്തുക്കളും
Thursday, December 8, 2016 1:34 PM IST
ന്യൂഡൽഹി: വൻകിട ഭക്ഷണശാലകളിൽ കുറഞ്ഞ തോതിൽ സൗന്ദര്യവർധക വസ്തുക്കൾ വിൽക്കാൻ സർക്കാർ അനുമതി. തീരുമാനം ഏതാണ്ട് 1000 കോടി ഡോളറിന്റെ നിക്ഷേപം രാജ്യത്തു കൊണ്ടുവരുമെന്നാണ് കരുതുന്നത്. എന്നാൽ, ഇന്ത്യൻ ഉത്പാദകരായ ഗോദ്റെജ്, ഡാബർ, കോൾഗേറ്റ്–പാമോലിവ്, പതഞ്ജലി തുടങ്ങിയവയ്ക്കു വിപണിയിൽ ശക്‌തമായ മത്സരം ഉണ്ടാവും.

ജൂണിൽ കാബിനറ്റ് 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചപ്പോൾ വൻകിട ഭക്ഷ്യശാലകളിൽ ഭക്ഷണം മാത്രം വിൽക്കുന്നതിനുള്ള അനുമതിയാണ് നൽകിയത്. പുതിയ തീരുമാനം വന്നതോടെ ഇവിടങ്ങളിൽ സോപ്പ്, ഷാംപു, സൗന്ദര്യവർധക ഉത്പന്നങ്ങൾ എന്നിവ വിൽക്കാനാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.