തിരിച്ചുവരാത്ത നോട്ടിന്റെ മൂല്യം സർക്കാരിനല്ല
തിരിച്ചുവരാത്ത നോട്ടിന്റെ മൂല്യം സർക്കാരിനല്ല
Wednesday, December 7, 2016 1:29 PM IST
മുംബൈ: റിസർവ് ബാങ്കിലേക്കു തിരുച്ചുവരാത്ത പഴയ 500, 1000 രൂപ നോട്ടുകളുടെ മൂല്യം സർക്കാരിനു നൽകാൻ ഇപ്പോൾ നിയമമില്ലെന്നു റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേൽ. ഈ നോട്ടുകളുടെ നൈയാമിക പദവിയേ റദ്ദാക്കിയിട്ടുള്ളൂ. നോട്ടുകളുടെ ബാധ്യത റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റിൽനിന്നു മാറ്റിയിട്ടില്ല – ഡോ. പട്ടേൽ പറഞ്ഞു.

റിസർവ് ബാങ്കിൽ തിരിച്ചെത്തുന്ന കറൻസി ബാങ്ക് നശിപ്പിക്കുന്നുണ്ട്. അതോടെ അതിന്റെ ബാധ്യത തീരും. ഡിസംബർ 30നകം ബാങ്ക് അക്കൗണ്ടുകളിലും പിന്നീടു മാർച്ച് 31 വരെ റിസർവ് ബാങ്ക് ശാഖകളിലും റദ്ദായ നോട്ടുകൾ സ്വീകരിക്കും എന്നാണു പറഞ്ഞിട്ടുള്ളത്. അതിനകം കിട്ടാത്തവയുടെ നൈയാമിക ബാധ്യത ഒഴിവാക്കുന്ന ഉത്തരവ് ഉണ്ടാകാതെ അവയുടെ തുക ബാലൻസ് ഷീറ്റിൽനിന്നു മാറ്റാനാവില്ല.


മൂന്നു ലക്ഷം കോടി രൂപയുടെ കറൻസി തിരിച്ചുവരില്ലെന്നും അതു റിസർവ് ബാങ്ക് കേന്ദ്രസർക്കാരിനു പ്രത്യേക ലാഭവീതമായി നൽകുമെന്നും പല കേന്ദ്രങ്ങളും പ്രചരിപ്പിച്ചിരുന്നു. പ്രചാരത്തിലുള്ള കറൻസി റിസർവ് ബാങ്ക് ബാലൻസ് ഷീറ്റിൽ ബാധ്യതയായാണ് കാണിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.