ഓൺലൈൻ ഗെയിമിംഗ് ഫെസ്റ്റിവലുമായി വോഡഫോൺ
ഓൺലൈൻ ഗെയിമിംഗ് ഫെസ്റ്റിവലുമായി വോഡഫോൺ
Wednesday, December 7, 2016 1:29 PM IST
തൃശൂർ: ഓൺലൈൻ ഗെയിമിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി വോഡഫോൺ യു ഗെയിമത്തോൺ അവതരിപ്പിച്ചു. സ്പോർട്സ്, സിമലേഷൻ, പസിൽസ് തുടങ്ങിയ ഗെയിമുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ആക്ഷൻ, ക്രിക്കറ്റ്, അഡ്വഞ്ചർ, റേസിംഗ്, പസിൽ, സ്ട്രാറ്റജി എന്നീ ആറു വിഭാഗങ്ങളിലായി പതിനെട്ടോളം ഗെയിമുകളുണ്ട്. വിജയികൾക്കു നിരവധി സമ്മാനങ്ങളുണ്ട്. പതിനഞ്ചുദിവസം നീളുന്ന ഓരോ ഗെയിമിനും പ്രതിദിന വിജയി ഉണ്ടാകും. ഈ വിജയികൾക്കു സോണി യു ബ്രാൻഡഡ് ഹെഡ് ഫോണിനോടൊപ്പം വോഡഫോൺ യു ഹാമ്പർ നൽകും. ഉത്സവ കാലാവധിയുടെ അവസാനത്തിൽ ഓരോ ഗെയിമിലും ഉള്ള വിജയികൾക്ക് ഒരു ഗൂഗിൾ പിക്സൽ സ്മാർട്ട് ഫോണോടു കൂടിയ വോഡഫോൺ യു ഹാമ്പർ നൽകും. ഗെയിമിൽ പങ്കെടുക്കാൻ www.vodafone.in/u/uexperience.html ക്ലിക്ക് ചെയ്യുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.