ആഡംബര വാഹന നീക്കത്തിന് എമിറേറ്റ്സ് സ്കൈ കാർഗോ
ആഡംബര വാഹന നീക്കത്തിന് എമിറേറ്റ്സ് സ്കൈ കാർഗോ
Monday, December 5, 2016 2:13 PM IST
കൊച്ചി: എമിറേറ്റ്സ് എയർലൈനിന്റെ ചരക്കുഗതാഗത വിഭാഗമായ എമിറേറ്റ്സ് സ്കൈ കാർഗോ എമിറേറ്റ്സ് സ്കൈവീൽസ് വിഭാഗം ആരംഭിച്ചു. ആഡംബര വാഹനങ്ങൾ കയറ്റി അയ്ക്കുന്നതിനുള്ള വിഭാഗമാണിത്. ഉപയോക്‌താക്കൾക്ക് ക്ലാസിക്, ആഡംബര, സ്പോർട്സ് കാറുകൾ ഈ സൗകര്യംവഴി വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാം. ഇതിന് പ്രീമിയം, അഡ്വാൻസ്ഡ് എന്നീ ഓഫറുകളും എമിറേറ്റ്സ് സ്കൈവീൽസ് നൽകുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട സ്‌ഥലങ്ങളിൽനിന്നും ലക്ഷ്യസ്‌ഥാനങ്ങളിലേക്കുള്ള ഡോർ–ടു–ഡോർ ട്രാൻസ്പോർട്ടേഷൻ ഉൾപ്പെടുന്നതാണ് എമിറേറ്റ്സ് സ്കൈവീൽസ് പ്രീമിയം പ്രോഡക്ട് പാക്കേജ്. വാഹനം വീട്ടിൽനിന്നും എടുക്കുകയും വിദേശത്തുള്ള ലക്ഷ്യസ്‌ഥാനങ്ങളിൽ എത്തിക്കും. കൂടാതെ, യാത്രയുടെ രണ്ടു വശത്തുമുള്ള കയറ്റുമതി, ഇറക്കുമതി കസ്റ്റംസ് ക്ലിയറൻസ് നടപടികളും പ്രീമിയം പാക്കേജിൽ ഉൾപ്പെടും. ഇതുകൂടാതെ റോഡ്, ട്രാൻസ്പോർട്ട് ഇൻഷുറൻസും പ്രീമിയം പാക്കേജിലുണ്ട്.


എയർപോർട്ട്–ടു–എയർപോർട്ട് വാഹനങ്ങൾ കയറ്റിക്കൊണ്ടു പോകുന്നതാണ് എമിറേറ്റ്സ് സ്കൈവീൽസ് അഡ്വാൻസ്ഡ് പാക്കേജ്.

കൂടുതൽ വിവരങ്ങൾക്ക് www.skycargo.com.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.