പുതിയ ഫോൺ ഇല്ലെങ്കിൽ ഇനി വാട്ട്സ്ആപ്പും ഇല്ല!
പുതിയ ഫോൺ ഇല്ലെങ്കിൽ ഇനി വാട്ട്സ്ആപ്പും ഇല്ല!
Saturday, December 3, 2016 2:49 PM IST
സിലിക്കൺവാലി: ഇൻസ്റ്റന്റ് മെസേജിംഗ് സംവിധാനമായ വാട്ട്സ്ആപ് പുതിയ തീരുമാനം വെളിപ്പെടുത്തി. 2017 ജനുവരി ഒന്നു മുതൽ അപ്ഡേറ്റഡ് അല്ലാത്ത ഫോണുകളിൽ വാട്ട്സ്ആപ് ഉപയോഗിക്കാൻ കഴിയില്ല. 100 കോടി പ്രതിമാസ ഉപയോക്‌താക്കളുള്ള വാട്ട്സ്ആപ്പിന്റെ പുതിയ പ്രഖ്യാപനം നിരവധി ഉപയോക്‌താക്കളെ പുതിയ ഫോണുകളിലേക്കു തിരിയാൻ പ്രേരിപ്പിച്ചേക്കാം.

അടുത്ത ഏഴു വർഷത്തേക്ക് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മൊബൈൽ പ്ലാറ്റ്ഫോമിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പഴയ വേർഷനുകളിലെ പ്രവർത്തനങ്ങൾ വാട്ട്സ്ആപ് അവസാനിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ഐഫോൺ 3ജിഎസ് മോഡലുകളിൽ 2017 മുതൽ വാട്ട്സ്ആപ് ഉപയോഗിക്കാൻ കഴിയില്ല. ഐഒഎസ് 6ലും ലഭ്യമാകില്ല. കൂടാതെ ഒന്നാം തലമുറ മുതൽ നാലാം തലമുറ വരെയുള്ള ഐപാഡുകൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിലും വാട്ട്സ്ആപ് ലഭ്യമാകില്ല. ഐപാഡുകൾ ഐഒഎസ് 9.3ലേക്ക് അപ്ഡേറ്റ് ചെയ്യണം.


ആൻഡ്രോയിഡ് 2.1, ആൻഡ്രോയിഡ് 2.2, വിൻഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിലും ഡിസംബർ 31നു ശേഷം വാട്ട്സ്ആപ് ലഭ്യമാകില്ല.

അതേസമയം, ബ്ലാക്ക്ബെറി ഒഎസ്, ബ്ലാക്ക്ബെറി 10, നോക്കിയ എസ്40, നോക്കിയ സിംബിയൻ എസ്60 എന്നിവകളിൽ വാട്ട്സ്ആപ് 2017 ജൂൺ 30 വരെ ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.