കാഷ്ലെസ് ഇടപാടുമായി മുത്തൂറ്റ് ഫിനാൻസ്
കാഷ്ലെസ് ഇടപാടുമായി മുത്തൂറ്റ് ഫിനാൻസ്
Friday, December 2, 2016 1:25 PM IST
കൊച്ചി: കാഷ്ലെസ് ആയി വായ്പ എടുക്കാനും തിരിച്ചടയ്ക്കാനും നിലവിലുള്ള വായ്പയുടെ പലിശ അടയ്ക്കാനും മറ്റും ഇടപാടുകാരെ സഹായിക്കുന്ന സംവിധാനങ്ങൾ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഒരുക്കി. സ്വർണപ്പണയത്തിന്മേൽ നൽകുന്ന വായ്പ ഉപഭോക്‌താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു നൽകാനോ അല്ലെങ്കിൽ പ്രീ പെയ്ഡ് വിസ കാർഡിലേക്കു നൽകാനോ ഉള്ള സംവിധാനം ഒരുക്കിയതായി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

കമ്പനിയുടെ ഓൺലൈൻ വെബ് പ്ലാറ്റ്ഫോം ആയ വെബ്പേ, മൊബൈൽ ആപ്ലിക്കേഷനായ ഐ മുത്തൂറ്റ് എന്നിവ വഴി വായ്പയുടെ തിരിച്ചടവു നടത്താം. ആർടിജിഎസ്, നെഫ്റ്റ്, ഐഎംപിഎസ് തുടങ്ങിയ ബാങ്കിംഗ് ട്രാൻസ്ഫറിംഗ് സൗകര്യങ്ങളും ഉപയോഗപ്പെടുത്താം. ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് തുടങ്ങിയവയും സ്വീകരിക്കും.


എവിടെനിന്നും ഏതു സമയത്തും ഉപഭോക്‌താക്കൾക്ക് അവരുടെ വായ്പയും പലിശയും ഓൺലൈനായി തിരിച്ചടയ്ക്കുന്നതിനു സൗകര്യമൊരുക്കുന്നത് കമ്പനിയുടെ കടമയാണെന്ന് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.