റിലയൻസ് ജിയോ; സൗജന്യ ഡാറ്റ മാർച്ച് 31 വരെ
റിലയൻസ് ജിയോ; സൗജന്യ ഡാറ്റ മാർച്ച് 31 വരെ
Thursday, December 1, 2016 1:21 PM IST
മുംബൈ: റിലയൻസ് ജിയോ ഇൻഫോകോം വെൽകം ഡാറ്റാ ഓഫർ മാർച്ച് 31 വരെ നീട്ടി. ജിയോ ഹാപ്പി ന്യൂ ഇയർ ഓഫർ എന്ന പേരിലാണ് മാർച്ച് വരെ ഓഫർ നീട്ടിയത്. നേരത്തേ ഡിസംബർ വരെയാണ് വെൽകം ഓഫർ നല്കിയിരുന്നതെങ്കിലും നാലു മുതൽ പുതിയ കണക്ഷൻ എടുക്കുന്നവർക്കും മാർച്ച് 31 വരെ സൗജന്യമായി ജിയോ സേവനങ്ങൾ ഉപയോഗിക്കാം. പഴയ വരിക്കാർക്ക് നിലവിലെ ഓഫർ തുടർന്നും ലഭിക്കും.

എല്ലാ ഉപയോക്‌താക്കൾക്കും തുല്യ അളവിൽ ഡാറ്റാ ലഭിക്കുന്നതിനായി ഫെയർ യൂസേജ് പോളിസി പുതുതായി നടപ്പിലാക്കിയിട്ടുണ്ട്. ഇതു പ്രകാരം പ്രതിദിനം ഒരാൾക്ക് ഒരു ജിബി ഡാറ്റാ മാത്രമായിരിക്കും ഉപയോഗിക്കാൻ കഴിയുക.


ലോകചരിത്രത്തിൽ അതിവേഗം വളരുന്ന ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. പിറവിക്കു ശേഷമുള്ള ആദ്യ മൂന്നു മാസത്തിനുള്ളിൽ 5.2 കോടി വരിക്കാരെ നേടാൻ ജിയോയ്ക്കായി. 83 ദിവസംകൊണ്ടാണ് അഞ്ചു കോടി വരിക്കാരെന്ന നാഴികക്കല്ല് പിന്നിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.