ടെലികോം മേഖലയിലെ വിദേശ നിക്ഷേപം ഉയർന്നു
ടെലികോം മേഖലയിലെ വിദേശ നിക്ഷേപം ഉയർന്നു
Wednesday, November 30, 2016 1:25 PM IST
ന്യൂഡൽഹി: ടെലികോം മേഖലയി ലെ വിദേശ നിക്ഷേപം 10 ബില്യൺ ഡോളറായി വർധിച്ചുവെന്നു ടെലി കോം സെക്രട്ടറി ജെ. എസ്. ദീപക്. നയങ്ങളിൽ വരുത്തിയ മാറ്റമാണ് ഈ സാമ്പത്തിക വർഷം കൂടുതൽ നിക്ഷേപം കൊണ്ടുവരാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അസോചം സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പെക്ട്രം വില്പന, ലേലം തു ടങ്ങിയ നയങ്ങളിൽ കൊണ്ടുവന്ന പരിഷ്കരണമാണ് മേഖലയിൽ വിദേശ നിക്ഷേപത്തെ ആകർഷിച്ചത്. കഴിഞ്ഞ സാമ്പത്തി ക വർഷത്തേക്കാൾ ഏഴു മടങ്ങ് വളർച്ചയാണ് ഈ വർഷം കൈവരിച്ചത്. 2015–16 വർഷത്തിൽ 1.3 ബി ല്യൺ ഡോളറായിരുന്നു ടെലികോം മേഖലയിലെ വിദേശ നിക്ഷേപം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.