പിഎഫ് പെൻഷൻ: ലൈഫ് സർട്ടിഫിക്കറ്റ് ജനുവരി 15നകം മതി
Monday, November 28, 2016 11:03 AM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) പെൻഷൻ സ്വീകരിക്കുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം ജനുവരി 15 വരെ നീട്ടി. കറൻസി പിൻവലിക്കലിനെത്തുടർന്നു ബാങ്കുകളിലുള്ള തിരക്കു പരിഗണിച്ചാണിത്. നവംബർ 30 നകമാണു സമർപ്പിക്കേണ്ടിയിരുന്നത്.

അക്ഷയകേന്ദ്രങ്ങൾ അടക്കമുള്ള കോമൺ സർവീസ് സെന്ററുകളിലൂടെയും ലൈഫ് സർട്ടിഫിക്കറ്റ് നല്കാം. മൊബൈൽ ഫോണിൽ ജീവൻ പ്രമാൺ സോഫ്റ്റ്വേർ വഴിയും ഇതു സമർപ്പിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.