കുതിപ്പു തുടങ്ങി എയർടെൽ പേമെന്റ് ബാങ്ക്
കുതിപ്പു തുടങ്ങി എയർടെൽ പേമെന്റ് ബാങ്ക്
Monday, November 28, 2016 11:03 AM IST
മുംബൈ: രാജസ്‌ഥാനിൽ പ്രവർത്തനം ആരംഭിച്ച രണ്ടു ദിവസത്തിനുള്ളിൽ 10,000 ഇടപാടുകാരെ നേടി എയർടെൽ പേമെന്റ് ബാങ്ക്. ഇടപാടുകാരിൽ ഏറിയ പങ്കും രാജസ്‌ഥാനിലെ ഗ്രാമപ്രദേശങ്ങളിൽനിന്നുള്ളവരാണ്. ഗ്രാമപ്രദേശങ്ങളിൽ ബാങ്കിംഗ് ബിസിനസിന് മികച്ച വളർച്ച നേടാൻ കഴിയുമെന്ന ഉറപ്പിൽത്തന്നെയാണ് എയർടെൽ ഇവിടെ പ്രവർത്തനം ആരംഭിച്ചത്.

എയർടെലിന്റെ വിശാലമായ നെറ്റ്വർക്കിനെ ആധാരമാക്കിയാണ് പേമെന്റ് ബാങ്ക് സംവിധാനം പ്രവർത്തിക്കുക. അടുത്തുള്ള എയർടെൽ റീടെയിലറുമായി ബന്ധപ്പെട്ടാൽ ഇടപാടുകാർക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കും. രാജസ്‌ഥാനിലെ 10,000 എയർടെൽ ഔട്ട്ലെറ്റുകളിൽ ആദ്യഘട്ടമെന്നോണം ബാങ്കിംഗ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇത് ഒരു ലക്ഷമാക്കി ഉയർത്താനാണ് തീരുമാനം. എല്ലാ വ്യാപാരികളും മൊബൈൽ ഫോൺ വഴിയുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനം സ്വീകരിച്ചുതുടങ്ങും. ഇതിനായി പ്രത്യേക പ്രോസസിംഗ് ഫീസ് എയർടെൽ ഈടാക്കില്ലെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.