പോസ്റ്റ്ഓഫീസിൽ നിക്ഷേപിച്ചത് 32,631 കോടി
പോസ്റ്റ്ഓഫീസിൽ നിക്ഷേപിച്ചത് 32,631 കോടി
Sunday, November 27, 2016 10:23 AM IST
ന്യൂഡൽഹി: രാജ്യത്തെ പോസ്റ്റ്ഓഫീസുകളിൽ കഴിഞ്ഞ രണ്ടാഴ്ച നിക്ഷേപമായി എത്തിയത് 32,631 കോടിരൂപ. 500 രൂപ, 1000 രൂപ കറൻസികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ അസാധാരണ വർധന. പുറമേ 3,680 കോടിരൂപയുടെ റദ്ദായ കറൻസി മാറിനൽകുകയും ചെയ്തു.

നവംബർ 10–24 കാലയളവിൽ 3680 കോടിരൂപ വിലയുള്ള 578 ലക്ഷം നോട്ടുകളാണ് മാറിക്കൊടുത്തത്. നിക്ഷേപമായി 43.48 കോടി കറൻസികൾ എത്തി. ഇക്കാലയളവിൽ പിൻവലിച്ചത് 3,583 കോടിരൂപയാണ്. രാജ്യത്ത് 1.55 ലക്ഷം പോസ്റ്റ്ഓഫീസുകൾവഴിയാണ് ഈ ഇടപാടുകൾ നടന്നത് എന്നു തപാൽവകുപ്പ് സെക്രട്ടറി ബി.വി.സുധാകർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.